Skip to main content

ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് വകുപ്പുതല പരീക്ഷ പരിശീലനം

 

സർക്കാർ സർവ്വീസിൽ എൻട്രി കേഡറിൽ പ്രവേശിക്കുന്ന ശ്രവണ സംസാര വൈകല്യമുള്ള ജീവനക്കാർക്ക് വകുപ്പുതല പരീക്ഷയ്ക്കുള്ള പരിശീലനം ഐ.എം.ജി.യുടെ തിരുവനന്തപുരം ഓഫീസിൽ ജൂൺ മൂന്ന് മുതൽ 29 വരെ നടക്കും. സർവ്വീസ് നിയമങ്ങളും ചട്ടങ്ങളും, ധനകാര്യ മാനേജ്‌മെന്റ്, വ്യക്തിഗത കാഴ്ചപ്പാട്, സർവ്വീസ് ഡെലിവറി, ഇ-ഗവേണൻസും അക്കൗണ്ടബിലിറ്റിയും തുടങ്ങിയവയാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ക്ലാസ്സ് മൂന്ന് വിഭാഗത്തിലുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തീയതി മെയ് 29. അപേക്ഷാഫോമും വിശദാംശങ്ങളും www.img.kerala.gov.in  ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അസോസിയേറ്റ് ഫെല്ലോ & കോഴ്‌സ് ഡയറക്ടർ കെ.കെ.രാജഗോപാലൻ നായർ (ഫോൺ: 9447697803/9074825944) എന്ന നമ്പരിൽ ബന്ധപ്പെടാം.

പി.എൻ.എക്സ്. 1399/19

date