Skip to main content
വോട്ടെണ്ണല്‍ നിരീക്ഷിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നപ്പോള്‍.

വോട്ടെണ്ണല്‍; മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക്  പരിശീലനം നല്‍കി

വോട്ടെണ്ണല്‍ നിരീക്ഷിക്കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച ജനറല്‍ ഒബ്‌സര്‍വര്‍ എസ്.ഗണേഷ്  കൗണ്ടിംഗ് ഒബ്‌സര്‍വര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി കൃഷ്ണ ചന്ദ്, വരണാധികാരിയായ ജില്ലാ കളക്ടര്‍  ഡോ.ഡി.സജിത് ബാബു എന്നിവര്‍ സംസാരിച്ചു. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ കെ വിനോദ് കുമാര്‍ ക്ലാസെടുത്തു. ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ എസ് സംസാരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇതുവരെ മണ്ഡലത്തില്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍ നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ജനറല്‍ ഒബ്‌സര്‍വര്‍ എസ്.ഗണേഷ്  പറഞ്ഞു. 
 

date