Skip to main content

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഭക്ഷണം കുടുംബശ്രീ  വക

വോട്ടെണ്ണല്‍ നടക്കുന്ന പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നാളെ(23) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കുടുംബശ്രീ  ഭക്ഷണം വിതരണം ചെയ്യും. രാവിലെ ആറിനു പ്രഭാത ഭക്ഷണവും   ഉച്ചയ്ക്ക് 12.30 ന് ഉച്ച ഭക്ഷണവുമാണു നല്‍കുന്നത്.കൂടാതെ രാവിലെ  10 ന് കൗണ്ടിങ് ഏജന്റുള്‍പ്പെടെയുള്ളവര്‍ക്കു ചായയും ബിസ്‌ക്കറ്റും സൗജന്യമായി  വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്തു നല്‍കും.
              വോട്ടെണ്ണല്‍ കേന്ദ്രത്തിനു പുറത്ത്  സജ്ജമാക്കിയ കൗണ്ടറുകളിലൂടെയാണ് കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുക.പ്രഭാത ഭക്ഷണത്തിനു 40  രൂപയുടെയും ഉച്ചഭക്ഷണത്തിനു 60 രൂപയുടെയും  കൂപ്പണുകളാണ്  ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ളത്. പ്രഭാത ഭക്ഷണത്തിന് ഇഡലി, സമ്പാര്‍, ചട്ട്ണി, വെള്ളയപ്പം, കടലക്കറി, ഉപ്പുമാവ്, ചെറുപഴം, ചായ എന്നിവ ഉണ്ടാകും. ഉച്ചഭക്ഷണത്തിനു നെയ്‌ചോറും ചിക്കനും  പച്ചക്കറി കറിയും ആയിരിക്കും. കുടുംബശ്രീക്ക്  കീഴിലുള്ള മൂന്നു കാറ്ററിങ് സര്‍വ്വീസുകാരാണു ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണം വിതരണം ചെയ്യുന്നതിനു കാഞ്ഞങ്ങാട് നഗരസഭ സി ഡി എസിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്തും. 
വോട്ടെടുപ്പ് ദിനത്തിലും തലേദിവസും ഉദ്യോഗസ്ഥര്‍ക്കു ഭക്ഷണം വിതരണം ചെയ്ത് കുടുംബശ്രീ മാതൃകയായിരുന്നു.

 

date