Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

റോഡില്‍ കുഴിയെടുക്കുന്നതിന് നിയന്ത്രണം
മെയ് 23 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട്  ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്റ് കണക്ടിവിറ്റി ഉറപ്പുവരുത്തേണ്ടതിനാല്‍ മെയ് 25 വരെ ജില്ലയിലെ റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവായി. ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെ എസ് ടി പി, മുന്‍സിപ്പാലിറ്റി-പഞ്ചായത്ത് റോഡുകള്‍, പിഡബ്ലുഡി, കെഎസ്ഇബി, പ്രധാനമന്ത്രി സഡക് യോജന എന്നീ ഏജന്‍സികളുടെ വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍  ബിഎസ്എന്‍എല്‍ കേബിളുകള്‍ മുറിഞ്ഞു പോവുകയും ഇതിനാല്‍ ബിഎസ്എന്‍എല്‍ കണക്ടിവിറ്റിയില്‍ തടസ്സം നേരിടാനും സാധ്യതയുണ്ട്. ആയതിനാല്‍ എല്ലാ ഏജന്‍സികളും റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കണമെന്നും നടപടിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കതിരെ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഗസ്റ്റ് അധ്യാപക നിയമനം
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക്  കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.  ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകേണ്ടതാണ്.  
തസ്തിക, യോഗ്യത, കൂടിക്കാഴ്ച തീയതി എന്ന ക്രമത്തില്‍.  ലക്ചറര്‍ (ഇന്‍സ്ട്രുമെന്റേഷന്‍) - ഒന്നാം ക്ലാസ് ബിടെക്. (ഇന്‍സ്ട്രുമെന്റേഷന്‍), ലക്ചറര്‍ (ഇലക്‌ട്രോണിക്‌സ്) - ഒന്നാം ക്ലാസ് ബിടെക് (ഇലക്‌ട്രോണിക്‌സ്) - മെയ് 27ന് രാവിലെ 9.30.   ലക്ചറര്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് - ഒന്നാം  ക്ലാസ് ബിടെക് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങ്, ലക്ചറര്‍ ബിസിനസ് മാനേജ്‌മെന്റ് - എം ബി എ (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോടുകൂടിയത്) ഫസ്റ്റ് ക്ലാസ്സ് - മെയ് 28 ന് രാവിലെ 9.30.  ഫോണ്‍: 04985 203001.

ദ്വിദിന പരിശീലന ക്യാമ്പ്
പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവരും പട്ടികജാതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പെട്ടവരുമായ (ഒഇസി മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല) പ്ലസ് ടു പാസ്സായ 50 വിദ്യാര്‍ത്ഥികള്‍ക്ക്  ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എജുക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടുകൂടി  കരിയര്‍ ഗൈഡന്‍സ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് എന്നീ വിഷയങ്ങളില്‍ കോട്ടയത്ത് പരിശീലന ക്യാമ്പ്  നടത്തുന്നു. താമസവും ഭക്ഷണവും സൗജന്യമാണ്.   യാത്രാബത്ത ലഭിക്കും.  ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ  ഓണ്‍ ലൈനായോ, വാട്ട്‌സ് ആപ്പ് മുഖേനയോ, തപാല്‍ മാര്‍ഗമോ, നേരിട്ടോ 31 ന് മുമ്പ് അയച്ചു തരേണ്ടതാണ്. മേല്‍വിലാസം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പരിശീലന ക്യാമ്പ്, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തില്‍ ഫോണ്‍: 04812 564304, 8943879934, വാട്ട്‌സ് ആപ്പ് നമ്പര്‍: 8943879934. ഇ-മെയില്‍: ksdccandrc@gmail.com.

റീച്ച് സര്‍റ്റിഫിക്കേഷന്‍ പ്രോഗ്രാം
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ വനിതകള്‍ക്കായി ജില്ലയിലെ പിലാത്തറയില്‍ പ്രവര്‍ത്തിച്ചുവരുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ മെയ് 22ന് ആരംഭിക്കുന്ന റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക്  പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയില്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇന്റര്‍വ്യൂ മാനേജ്‌മെന്റ്, പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ എന്നിവയിലാണ് പരിശീലനം. പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് ഫീസ് ആനുകൂല്യവും, കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും.  ഫോണ്‍: 0497 2800572, 9496015018.

പ്രീ മെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍
കല്ല്യാശ്ശേരി ബ്ലോക്കിനു കീഴില്‍ പഴയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2019-20 അധ്യയന വര്‍ഷത്തേക്കുള്ള ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 29 നകം അപേക്ഷ  പട്ടികജാതി വികസന ഓഫീസ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9747324152.

അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി ഇലക്ട്രോണിക്‌സ്,  ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം, എം എസ് സി ഇലക്ട്രോണിക്‌സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്,  എംകോം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ ലഭിക്കും. cap.kannuruniversity.ac.in. എന്ന വെബ്സൈറ്റില്‍ രജിസ്ട്രഷന്‍ നടത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍ 0497 2877600.

താല്‍ക്കാലിക നിയമനം
കണ്ണൂര്‍ ഡയറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റ് ലാബ് സ്‌കൂളില്‍ പ്രീ പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി മെയ് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡയറ്റ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0490 2346658.

വിത്തിന്റെ കാവലാളോടൊപ്പം ഒരു ദിനം
അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച്  കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിത്തിന്റെ കാവലാളോടൊപ്പം ഒരു ദിനം പരിപാടി ഇന്ന് (മെയ് 22) രാവിലെ 9.30 ന് നടക്കും. ജൈവവൈവിധ്യ പരിപാലകനും പരിസ്ഥിതി പ്രവര്‍ത്തകനും നാടന്‍ വിത്തിനങ്ങളുടെ സംരക്ഷകനുമായ ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവിന്റെ കോടല്ലൂരിലെ ഹരിതഗ്രാമത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നമ്മുടെ ജൈവവൈവിധ്യം, നമ്മുടെ ഭക്ഷണം, നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ മുഖ്യ പ്രതിപാദ്യ വിഷയം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 
    നമ്മുടെ തനത്/പരമ്പരാഗത വിളയിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുതിനുവേണ്ടി അവ സംരക്ഷിച്ചുവരുന്ന ജനിതക സംരക്ഷകര്‍/പരമ്പരാഗത കര്‍ഷകര്‍ എന്നിവരുടെ കൃഷിയിടത്തില്‍ അവരുമായി സംവദിച്ച്, കാര്‍ഷിക വൈവിധ്യത്തെക്കുറിച്ചും പരിപാലന രീതികളെക്കുറിച്ചും കണ്ടും, കേട്ടും അനുഭവിച്ചറിഞ്ഞും ഒരു ദിനം ചെലവഴിക്കുക എതാണ് വിത്തിന്റെ കാവലാളോടൊപ്പം ഒരു ദിനം എന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.  

വൈദ്യുതി മുടങ്ങും
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊട്ടപ്പാലം, പുതിയകാവ്, കരിക്കന്‍കുളം, മുണ്ടയാട്ട് കോട്ടം, പാപ്പിനിശ്ശേരി ഹൈസ്‌കൂള്‍, ഹാജി റോഡ്, വെസ്റ്റ് റോഡ് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതുക്കുടിച്ചാല്‍, മല്ലിക്കണ്ടിചിറ, കാവിന്‍മൂല, ഓടത്തില്‍ പീടിക, പുറത്തെക്കാട്, കക്കോത്ത്, വണ്ടിക്കാരന്‍പീടിക ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, പഴിച്ചിയില്‍, പെരിയാട്ട്, വിദ്യാനഗര്‍, ചിറ്റന്നൂര്‍, പീരക്കാംതടം, പുത്തൂര്‍, കക്കോളി ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരിയേരി, തണ്ടപ്പുറം, എടവച്ചാല്‍, മീന്‍കടവ്  ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് പ്ലോട്ട് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കുളം ജേബീസ് കോളേജ് റോഡ്, ജയലക്ഷ്മി റോഡ്, നാലുമുക്ക്, നല്ലാഞ്ഞിമുക്ക്, കുന്നാവ് ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരോട് 22 കെ വി സബ്‌സ്റ്റേഷനില്‍ നിന്നും കുറ്റിയാട്ടൂര്‍ 33 കെ വി സബ്‌സ്റ്റേഷനില്‍ വരുന്ന ഒ എച്ച് ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭാഗികമായോ പൂര്‍ണമായോ നാളെ(മെയ് 22) രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിയാംപറമ്പ്, കുളത്തൂര്‍, വാറ്റാക്കില്‍ ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ സബ്‌സ്റ്റേഷന്‍ ഓഫായത് കാരണം മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ മുനമ്പ്, തേക്കിന്‍കൂട്ടം, അടിച്ചേരി, കുപ്പം, മലപ്പട്ടം സെന്റര്‍, പടപ്പക്കരിമേപ്പറമ്പ ഭാഗങ്ങളില്‍ നാളെ(മെയ് 22) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  വെള്ള പേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം  അംഗത്വ കാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റേയോ മക്കളുടെയോ  ബാങ്ക് പാസ് ബുക്ക്(സഹകരണ ബാങ്ക് ഒഴികെ) എന്നിവയുടെ കോപ്പി ഉള്ളടക്കം ചെയ്യണം.  അപേക്ഷകള്‍ ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 0495 2720577.

വയോശ്രേഷ്ഠ സമ്മാന്‍: അപേക്ഷ ക്ഷണിച്ചു
ഒക്‌ടോബര്‍ ഒന്ന് അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി  വയോജന ക്ഷേമരംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, പഞ്ചായത്ത് എന്നിവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന വയോശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.  ഇംഗ്ലീഷില്‍ പൂരിപ്പിച്ച അപേക്ഷ, ക്ഷേമപ്രവര്‍ത്തനങ്ങളുടെ വിശദ വിവരം (ഇംഗ്ലീഷില്‍ തയ്യാറാക്കിയത്), ഫോട്ടോ, പ്രസ് കട്ടിംഗുകള്‍ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മെയ് 25 നകം  ലഭ്യമാക്കണം.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2712255.

അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നെരുവമ്പ്രം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷത്തേക്കുള്ള എട്ടാം തരം ഇംഗ്ലീഷ് മീഡിയം ബാച്ചിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 31 ന് മുമ്പായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും 10 രൂപ നിരക്കില്‍ സ്‌കൂള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍. 0497 2871789, 8907005262.

ലേലം ചെയ്യും
കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോയിലെ ബസ്സുകളില്‍ നിന്നും ഉടമസ്ഥനില്ലാതെ ലഭിച്ച വസ്തുക്കള്‍ മെയ് 28 ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും.

date