Skip to main content

എറണാകുളം അറിയിപ്പുകള്‍-1

മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും മലയാറ്റൂര്‍, ഏഴിക്കര എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡുമുളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെ. പ്രതിമാസ ഹോണറേറിയം 12,000 രൂപ. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 31-ന് വൈകിട്ട് അഞ്ചിനു മുമ്പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീജീവനക്കാരെയുമാണ് നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് (ഫോണ്‍ 0484-2422256) ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

പച്ചക്കറി തൈകള്‍ വില്പനയ്ക്ക് 

കൊച്ചി: പെരുമ്പാവൂര്‍ ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ ഉല്പാദിപ്പിച്ച കുരുമുളക് തൈകള്‍, മഴക്കാല പച്ചക്കറി തൈകള്‍ വില്പനയ്ക്ക് തയാറായിട്ടുണ്ടെന്ന് സീനിയര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2464941.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം : മൂന്നാംഘട്ട അധ്യാപക പരിശീലന ശില്‍പശാലകള്‍ക്ക് ബുധനാഴ്ച തുടക്കമാവും
            
കൊച്ചി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ വിവിധ വിഷയങ്ങള്‍ക്കുള്ള ഫീല്‍ഡ് ലെവല്‍ പരിശീലനം രണ്ട് ഘട്ടം പൂര്‍ത്തികരിച്ചു. എല്ലാ വിഷയങ്ങളുടേയും മൂന്നാമത്തെ ഘട്ടം സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് കോലഞ്ചേരിയില്‍ മെയ് 22 മുതല്‍ 25 വരെ നടത്തുന്നു. രണ്ട് ഘട്ടങ്ങളിലും പങ്കെടുക്കാത്ത വിവിധ വിഷയങ്ങളിലെ മുഴുവന്‍ അധ്യാപകരും മെയ് 22- ന് രാവിലെ 9.30 -ന്് സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ് കോലഞ്ചേരിയില്‍ പങ്കെടുക്കണം. ഇതിനോടനുബന്ധിച്ച് മറ്റൊരു ഘട്ട പരീശീലനങ്ങളും തുടര്‍ന്ന് ഉണ്ടായിരിക്കുന്നതല്ല.

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
            
കൊച്ചി: കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അദ്ധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുളള സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ മാനേജര്‍ക്ക് എഴുതിയ അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ് ബുക്ക് (സഹകരണ ബാങ്ക് ഒഴിച്ച്) എന്നിവയുടെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് ഉളളടക്കം ചെയ്തിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30 നകം മാനേജര്‍, കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-4 വിലാസത്തില്‍ ലഭിക്കണം.

കാര്‍ഡിയോ വാസ്‌കുലര്‍; താത്കാലിക നിയമനം
            
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാത്‌ലാബിലേക്ക് ബിസിവിറ്റി/ഡിസിവിറ്റി യോഗ്യതയും പ്രവൃത്തി പരിചയമുളള കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. താല്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 24-ന് രാവിലെ  11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date