Skip to main content

സ്കൂൾ വാഹനങ്ങളിൽ സുരക്ഷാ സ്റ്റിക്കർ പതിച്ചുതുടങ്ങി

കാക്കനാട്: എറണാകുളം ആർ ടി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്കൂൾവാഹനങ്ങളിൽ സാങ്കേതിക ക്ഷമത ഉറപ്പാക്കിയവയിൽ സുരക്ഷാ സ്റ്റിക്കറുകൾ പതിക്കാനാരംഭിച്ചു.    ട്രാൻസ്പോർട്ട് കമ്മീഷണർ സുദേഷ് കുമാർ   ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.  ആർ ടി ഒ ജോജി പി ജോസ്, എൻഫോഴ്സ്മെന്റ് ആർ ടി ഒ മനോജ് കുമാർ, ജോയന്റ് ആർ ടി ഒ ബിജു ജെയിംസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.വി.ബിജുമോൻ, ടി.പി.യൂസഫ്, എൻ.എസ്.കിഷോർ കുമാർ,  അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മെൽവിൻ ക്ലീറ്റസ്, എൻ.പ്രസന്നകുമാർ, വി.പി.മനോജ്‌, കെ.ജി.അനീഷ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

date