Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

സംസ്ഥാന മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2018-19 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ ജൂണ്‍ 30നകം മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം അംഗത്വകാര്‍ഡ്, വിഹിതം ഒടുക്കിയത് സംബന്ധിച്ച രേഖകള്‍, മാര്‍ക്ക് ലിസ്റ്റ്, അംഗത്തിന്റെയോ മക്കളുടെയോ ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം.                 (പിഎന്‍പി 1194/19)

date