Skip to main content

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട  തരംതിരിക്കല്‍ നടത്തി

 

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട തരംതിരിക്കല്‍ കളക്ടറേറ്റില്‍ നടത്തി. പൊതുനിരീക്ഷകന്‍ സഹദേബ് ദാസ് ഐഎഎസ്, ജില്ലാ കളക്ടര്‍ പി ബി നൂഹ,് കൗണ്ടിംഗ് ഒബ്‌സര്‍വര്‍ സുനീന്ദര്‍ മാള്‍ട്ടു, കൗണ്ടിംഗ് ഒബ്‌സര്‍വര്‍ സുനന്ദ പഞ്ച്ബായ്  എന്നിവരുടെ  നേതൃത്വത്തിലാണ്  തരംതിരിക്കല്‍ നടന്നത്. വോട്ടെണ്ണലിനായി ജീവനക്കാരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തരംതിരിച്ച് നിയമിച്ചിട്ടുളളത്. ഇതിന്‍ പ്രകാരമാണ് ജീവനക്കാരെ ടേബിള്‍ വൈസ് നിയമിക്കുന്നത്. തരംതിരിച്ചതു പ്രകാരം  ഓരോ ഉദ്യോഗസ്ഥരും ഏതു നിയോജക മണ്ഡലത്തിലെ വോട്ടാണ് എണ്ണേണ്ടത് എന്ന് നിശ്ചയിച്ചു. ഇന്ന് (23) രാവിലെ അഞ്ചിന് വോട്ടണ്ണെല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട തരംതിരിക്കല്‍ നടത്തുക. അവസാനഘട്ട തരംതിരിക്കലിലാണ് ഉദ്യോഗസ്ഥര്‍ ഏത് നിയോജകമണ്ഡലത്തിലെ ഏത്  മേശയിലെ വോട്ടാണ് എണ്ണുകയെന്ന് നിശ്ചയിക്കുക. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ് സന്തോഷ് കുമാര്‍, എആര്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കടുത്തു.

                                     (ഇലക്ഷന്‍: 278/19)

date