Skip to main content

വിവി പാറ്റ് നറുക്കെടുപ്പിലൂടെ 

 

ഇവിംഎം കൗണ്ടിംഗ് കഴിഞ്ഞശേഷമേ വിവിപാറ്റ് രസീതുകള്‍ എണ്ണുകയുള്ളൂ. ഏതൊക്കെ ബൂത്തുകളിലെ വിവി പാറ്റുകളാണ് എണ്ണേണ്ടതെന്ന കാര്യം നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുന്നത്. 10 കോളങ്ങളുളള ബോക്‌സുകളിലാണ് വിവിപാറ്റ് രസീതുകള്‍ നിക്ഷേപിക്കുക. എട്ട് സ്ഥാനാര്‍ഥികള്‍, നോട്ട, വി.വി.പാറ്റ്, പേപ്പര്‍, ടെസ്റ്റ് സ്ലിപ്പ് എന്നിവ അടങ്ങുന്നതാണ് പത്തു കോളങ്ങള്‍. ഒരു നിയമസഭാ മണ്ഡലത്തിലെ നറുക്കിട്ട അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് ആണ് എണ്ണുക. മെഷീനുകളിലെയും വി.വി.പാറ്റിലെയും കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ വീണ്ടും എണ്ണും.                               (ഇലക്ഷന്‍: 280/19)

date