Skip to main content

വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇ-ഗ്രാന്റ്‌സ് സംവിധാനം വഴി

പ്രീ-മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നല്‍കിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇനിമുതല്‍ ഇ-ഗ്രാന്റ്‌സ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. 
ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലേക്ക് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതത് സ്‌കൂളുകള്‍ ഡേറ്റാ എന്‍ട്രി നടത്തണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂര്‍ണ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍ക്ക് പട്ടികജാതി വികസന വകുപ്പുവഴി യൂസര്‍ ഐഡിയും പാസ്‌വേഡും ലഭ്യമാക്കിയിട്ടുണ്ട്. ഇവ ലഭിക്കാത്ത സ്ഥാപനങ്ങള്‍ പ്രദേശത്തെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. 
സ്‌കൂള്‍ അധികൃതരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്നതിനു പകരം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രതേ്യകത. സംവിധാനവുമായി ബന്ധിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനനിരതമാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ഥികളുടെ സ്വന്തം പേരിലുളള ബാങ്ക് അക്കൗണ്ടുകള്‍ മാത്രമേ  രജിസ്‌ട്രേഷന് ഉപയോഗിക്കാന്‍ പാടുളളൂ. സ്‌കൂള്‍ അധികൃതര്‍ ആദ്യഘട്ടമായി സ്വന്തം ലോഗിനില്‍ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പേരുകള്‍ മേയ് 30ന് അകം  ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ ചേര്‍ക്കണം.

date