Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം

 

സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷത്തില്‍ രൂപയില്‍ കൂടാതെ വാര്‍ഷിക വരുമാനം ഉള്ളവരുമായ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ധനസഹായമായി 25000 രൂപ വരെ അനുവദിക്കും. ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം അനുവദിക്കുക. അപേക്ഷയും അനുബന്ധ രേഖകളും ഈ മാസം 31നകം സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം.  അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.bcdd.kerala.gov.in , www.ksbcdc.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0484 2429130.          (പിഎന്‍പി 1202/19)

date