Skip to main content

ശാരീരിക പുന:രളവെടുപ്പ്

ജില്ലയിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ കെഎപി രണ്ട് ബറ്റാലിയൻ (കാറ്റഗറി നമ്പർ 657/17) തസ്തികയുടെ തൃശൂർ ജില്ലയിൽ നടന്ന കായിക ക്ഷമതാ പരീക്ഷ വിജയിച്ച അൺഫിറ്റ് ആയ ഉദ്യോഗാർത്ഥികളുടെ ശാരീരിക പുന:രളവെടുപ്പ് മെയ് 22 നും പാലക്കാട് ജില്ലയിൽ പങ്കെടുത്തവർക്കുളള പുന:രളവെടുപ്പ്‌മെയ് 23, 24 തീയതികളിലും എറണാകുളം പിഎസ്‌സി മേഖലാ ഓഫീസിൽ ഉച്ചയ്ക്ക് 12 ന് നടത്തും. ഉദ്യോഗാർത്ഥികൾ കായിക ക്ഷമതാ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം. നിശ്ചിത തീയതിയിലും സമയത്തും ഹാജരാകാത്തവർക്ക് തുടർന്ന് അവസരം നൽകുന്നതല്ല. ശാരീരിക പുന:രളവെടുപ്പ്‌സംബന്ധിച്ച അറിയിപ്പ് എസ്എംഎസ്, പ്രൊഫൈൽ സന്ദേശം എന്നിവ മുഖേന നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ അതത് ജില്ലാ പിഎസ്‌സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.

date