Skip to main content

പരിശീലന പരിപാടി 28 ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തിൽ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡണ്ട് / സെക്രട്ടറി / ഡയറക്ടർ ബോർഡ് അംഗങ്ങൾക്കായി മെയ് 28 ന് ആലപ്പുഴ വാടയ്ക്കൽ അക്ഷരനഗരിയിലെ കിംമ്പ് ക്യാമ്പസിൽ ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സഹകരണപരിശീലകനായ കെ. വി. രാധാകൃഷ്ണനും സ്ട്രസ്സ്മാനേജ്‌മെന്റിനെ അടിസ്ഥാനമാക്കി ഡോ. എലിസബത്ത് ഡൊമിനിക്കും ക്ലാസ്സുകൾ നയിക്കും. താൽപര്യമുള്ളവർ മെയ് 27 നകം പേര് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9447729772, 9497221291, 9037323239 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

date