Skip to main content

ഉജ്ജ്വല പദ്ധതി നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

ഉജ്ജ്വല പദ്ധതി പ്രകാരം മനുഷ്യക്കടത്ത് തടയൽ, സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തേയ്ക്കുള്ള മടക്കി അയയ്ക്കൽ തുടങ്ങിയ ഘടകങ്ങളിൽ ഏതെങ്കിലും ഒരു ഘടകമോ ഒന്നിൽ കൂടുതൽ ഘടകങ്ങളോ കേരളത്തിൽ നടപ്പാക്കുന്നതിന് നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതും മൂന്നു വർഷത്തെ പ്രവർത്തന പരിചയമുള്ളതുമായ സന്നദ്ധ സംഘടനകളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു.
താൽപര്യമുള്ള സന്നദ്ധ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ഉജ്ജ്വല മാനദണ്ഡങ്ങൾ പ്രകാരം നിശ്ചിത മാതൃകയിൽ പ്രൊപ്പോസൽ തയ്യാറാക്കി ഡയറക്ടർ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം നൽകണം. വാണിജ്യാടിസ്ഥാനത്തിൽ ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെയും കുട്ടികളെയും കടത്തുന്നത് തടയുകയും, ഇപ്രകാരം ചൂഷണത്തിന് ഇരയാകുന്നവരുടെ സംരക്ഷണം, പുനരധിവാസം, പുനരേകീകരണം, സ്വദേശത്തിയ്ക്കുള്ള മടക്കി അയയ്ക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സമഗ്ര കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഉജ്ജ്വല. പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ടിൽ 60 ശതമാനം തുക കേന്ദ്ര സർക്കാരും 30 ശതമാനം തുക സംസ്ഥാന സർക്കാരും നൽകും. 10 ശതമാനം തുക സന്നദ്ധ സംഘടനകൾ വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2346534.
പി.എൻ.എക്സ്. 1457/19

date