Skip to main content

സിവിൽ സർവീസ് അക്കാഡമിയിൽ ഫൗണ്ടേഷൻ കോഴ്‌സുകളിൽ പ്രവേശനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്തെ പ്രധാന കേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, ഐ.സി.എസ്.ആർ, പൊന്നാനി, കല്ല്യാശ്ശേരി,  കാഞ്ഞങ്ങാട്, ആളൂർ (തൃശ്ശൂർ), മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലും ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഞായറാഴ്ചകളിൽ നടത്തുന്ന ഒരു അധ്യയന വർഷം ദൈർഘ്യമുള്ള ടാലന്റ് ഡെവലപ്പ്‌മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ www.ccek.org യിൽ 27ന് ഉച്ചയ്ക്ക് രണ്ടു മുതൽ ആരംഭിക്കും. ജൂൺ 12ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. രജിസ്റ്റർ ചെയ്തവർ ജൂൺ 16 രാവിലെ 11 മുതൽ 12 വരെ തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലും ഉപകേന്ദ്രങ്ങളിലും നടക്കുന്ന പരീക്ഷ എഴുതണം. പരീക്ഷാഫലം ജൂൺ 17ന് വൈകുന്നേരം അഞ്ചിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ജൂൺ 23ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം-0471-2313065, 2311654, 8281098864, പാലക്കാട്-0491-2576100, 8281098869, കോഴിക്കോട്-0495-2386400, 8281098870, പൊന്നാനി-0494-2665489, 8281098868, കല്ല്യാശ്ശേരി-8281098875, കാഞ്ഞങ്ങാട്- 8281098876, ആളൂർ (തൃശ്ശൂർ)-8281098874, മൂവാറ്റുപുഴ- 8281098873, ചെങ്ങന്നൂർ- 8281098871, കോന്നി- 8281098872, കൊല്ലം- 9446772334. 
പി.എൻ.എക്സ്. 1459/19

date