Skip to main content

ന്യൂനപക്ഷ മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കേന്ദ്ര സംസ്ഥാനങ്ങളിലെ റെയിൽവേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, കേരള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന 'കോച്ചിംഗ് സെൻർ ഫോർ മൈനോറിറ്റി യൂത്തിൽ' (സി.സി.എം.വൈ) ജൂലൈ ഒന്നിനു ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങൾക്കാണ് പരിശീലനം.  പരിശീലനം സൗജന്യമാണ്. ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാചരിത്രം, മറ്റു പൊതു വിജ്ഞാനങ്ങൾ എന്നിവയിലായിരിക്കും ക്ലാസുകൾ.  
27 ഉപകേന്ദ്രങ്ങളും 17 കേന്ദ്രങ്ങളുമടക്കം 44 സെന്ററുകളിൽ 40 മുതൽ 100 വരെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം. പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.  ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെയും ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണുള്ളത്. ഡിഗ്രി, പ്ലസ്ടു, ഹോളിഡേ ബാച്ചുകളിലാണ് പ്രവേശനം. മേയ് 26 മുതൽ അപേക്ഷാഫോറം വിതരണം ചെയ്യും.  ജൂൺ 17 വരെ അപേക്ഷ നൽകാം.  ജൂൺ 23നാണ് വിവിധ കേന്ദ്രങ്ങളിൽ പ്രവേശനപരീക്ഷ. പുതിയ ബാച്ചിലെ ക്ലാസുകൾ ജൂലൈ ഒന്നിനു ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:www.minoritywelfare.kerala.gov.in.    
പി.എൻ.എക്സ്. 1461/19

date