Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പാഠപുസ്തക വിതരണം നടപടി സ്വീകരിക്കണം
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകര്‍ അതത് സൊസൈറ്റികളില്‍ നിന്നും ഒമ്പത്, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0497 2705149.

സപ്ലൈകോ ജില്ലാ റംസാന്‍ മെട്രോ ഫെയര്‍ 27 മുതല്‍
അവശ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സപ്ലെകോയുടെ ജില്ലാ റംസാന്‍ മെട്രോഫെയര്‍ മെയ് 27 രാവിലെ 11 ന് ആരംഭിക്കും. പോലീസ് മൈതാനത്തിന് സമീപമുള്ള ജൂബിലി ഹാളില്‍ നടക്കുന്ന ഫെയര്‍ ജൂണ്‍ നാല് വരെ നീണ്ട് നില്‍ക്കും. രാവിലെ 10 മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയായിരിക്കും പ്രവര്‍ത്തന സമയം.

ലേലം
തലശ്ശേരി നഗരസഭ നടപടി പ്രകാരം കുടിശ്ശിക ഈടാക്കുന്നതിനായി തലശ്ശേരി താലൂക്ക് തലശ്ശേരി അംശം മണ്ണയാട് ദേശത്ത് റി.സ. 60/1എ2എ യില്‍പ്പെട്ട 0.0222 ഹെക്ടര്‍ സ്ഥലത്തെ 0.33 ആര്‍സ്. വസ്തുവും അതിലുള്‍പ്പെട്ട സകല ഉഭയ ചമയങ്ങളും ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് തലശ്ശേരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
കണ്ണൂര്‍ കുടുംബ കോടതി നടപടി പ്രകാരം കുടിശ്ശിക ഈടാക്കുന്നതിനായി തലശ്ശേരി താലൂക്ക് എരഞ്ഞോളി അംശം വടക്കുമ്പാട് റി.സ 96/8 ല്‍പ്പെട്ട 0.1336 ഹെക്ടര്‍ സ്ഥലത്തില്‍ ആറില്‍ ഒന്ന് വസ്തുവും അതിലുള്‍പ്പെട്ട സകല ഉഭയ ചമയങ്ങളും ജൂണ്‍ നാല് രാവിലെ 11 മണിക്ക് എരഞ്ഞോളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നു.   

വാര്‍ഡനെ നിയമിക്കുന്നു
ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള കോളയാട്, വെളിമാനം പ്രീമെട്രിക്ക് ഹോസ്റ്റലിലേക്ക് വാര്‍ഡനെ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ബിഎഡും വാര്‍ഡന്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ്ഗക്കാരുടെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ മെയ് 29 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0497 2700357

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി (എഉഠ) ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ഡിസൈന്‍/ടെക്‌നോളജിയിലുള്ള ബിരുദവും(നാല് വര്‍ഷം) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ (മൂന്ന് വര്‍ഷം)/ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എന്‍ടിസി/എന്‍എസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 രാവിലെ 10.30 ന് ഗവ.വനിതാ ഐടിഐയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2835987.
കണ്ണൂര്‍ ഗവ: വനിതാ ഐടിഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്(ഐസിടിഎസ്എം)  ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി.ഇ/ബി.ടെക്/ഗ്രാജ്വേഷന്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഉള്ള ബിരുദം/എന്‍ഐഇല്‍ഐടി എ-ലെവല്‍, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍എസി/എന്‍ടിസി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 ന് രാവിലെ 11.30 ന്  ഗവ: വനിതാ ഐടിഐയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2835987

ഭാഷാ പഠന കോഴ്‌സുകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നതിനായി  സംസ്ഥാന സാക്ഷരതാമിഷന്‍ ആരംഭിച്ച പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 15 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്. 
നാലുമാസമാണ് കോഴ്‌സ് കാലാവധി. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ 17 വയസ് പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  ഔപചാരിക തലത്തില്‍ എട്ട് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കോഴ്‌സില്‍ ചേരാവുതാണ്. ഇവര്‍ക്ക് പ്രായപരിധി ബാധകമല്ല. സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും ഔപചാരിക തലത്തില്‍ എട്ടാം ക്ലാസ് മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസ്, കോഴ്‌സ് ഫീസ് എന്നീ ഇനങ്ങളില്‍ 2000 രൂപ അടച്ചാല്‍ മതിയാകും.
  20 പേര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളില്‍ സമ്പര്‍ക്ക പഠനകേന്ദ്രം അനുവദിക്കുന്നതാണ്. അധ്യാപകര്‍, രക്ഷിതാക്കള്‍, അനധ്യാപകര്‍ എന്നിവര്‍ക്കും കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. 
 ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പകല്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ്. നിലവില്‍ സാക്ഷരതാമിഷന്റെ പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളില്‍  പഠിക്കുവര്‍ക്ക് ശനിയാഴ്ച മാത്രമായിരിക്കും സമ്പര്‍ക്കപഠന ക്ലാസ്.
അപേക്ഷ രജിസ്‌ട്രേഷന്‍ ഫോറങ്ങള്‍, ചെലാന്‍ എന്നിവ www.literacymissionkerala.org എന്ന വെബ്‌സൈറ്റിലും, സാക്ഷരതാ മിഷന്‍ വികസന/ തുടര്‍വിദ്യാകേന്ദ്രങ്ങളിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക്: ഫോണ്‍.  0497 2707699

വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്‍പ്പക, കാപാലി കുളങ്കര, കെ എം കോക്കനട്ട്, തലോറ, ജെ ബി ഐ സി, ആടിക്കുംപാറ, ഇഷ, കരിപ്പൂല്‍, കണിക്കുന്ന്, തമ്പുരാന്‍ നഗര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 26  രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.  
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കമ്പില്‍ക്കടവ്, ഓരിക്കപ്പാലം, ആന്തൂര്‍ക്കാവ്, കനകാലയം, റെഡ്സ്റ്റാര്‍, ഇരിമ്പുകല്ലിന്‍തട്ട് എന്നീ ഭാഗങ്ങളില്‍ മെയ് 27 രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.  

ഏകദിന നേതൃത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡണ്ട്/ സെക്രട്ടറി/ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കായി മെയ് 28 ന് വാടക്കല്‍ അക്ഷരനഗരിയിലെ കിംമ്പ് ക്യാമ്പസില്‍ ഏകദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദായനികുതിയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ചും സ്ട്രസ്സ് മാനേജ്മെന്റിനെ അടിസ്ഥാനമാക്കിയും വിദഗ്ധര്‍ ക്ലാസെടുക്കും. താല്‍പര്യമുള്ളവര്‍ 27 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 9447729772, 9497221291, 9037323239 നമ്പറില്‍ ബന്ധപ്പെടുക.

സംഘാടകസമിതി 27 ന് 
2019-20 വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം മെയ് 27 ന് വൈകിട്ട് മൂന്ന് മണിക്ക് ആയിത്തറ മമ്പറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ചേരും. അധ്യാപക സംഘടന പ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

 

date