Skip to main content

തമിഴ് റിപ്പോർട്ടർ ഗ്രേഡ്  II ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനയുള്ള വിഭാഗത്തിൽ റിപ്പോർട്ടർ ഗ്രേഡ് II (തമിഴ്) ഒരു താൽക്കാലിക ഒഴിവുണ്ട്. ഡിഗ്രിയാണ് യോഗ്യത. കെ.ജി.ടി.ഇ/എം.ജി.ടി.ഇ. ടൈപ്പ് റൈറ്റിംഗ് തമിഴ് (ഹയർ) & ഷോർട്ട് ഹാൻഡ് തമിഴ് (ഹയർ), ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് (ലോവർ) & ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് (ലോവർ) എന്നിവയും വേണം. 18 നും 41 നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസ്സിളവ് ബാധകം). 27800-59400 രൂപയാണ് ശമ്പളം. മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മുൻഗണനയില്ലാത്തവരേയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂൺ ഏഴിനകം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 1475/19

date