Skip to main content
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനു മുന്നോടിയായി നടത്തിയ അവലോകനയോഗത്തില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ സംസാരിക്കുന്നു.

മഴക്കാലത്ത് അതീവ ജാഗ്രതാ വേണം : ജില്ലാ കളക്ടര്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായി

ജില്ലയില്‍ മണ്‍സൂണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ചെറിയ മഴ പോലും വലിയ ആഘാതങ്ങള്‍് സൃഷ്ടിക്കുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നിര്‍ദേശിച്ചു. കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനു മുന്നോടിയായി നടത്തിയ അവലോകനയോഗത്തില്‍ ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും  പങ്കെടുത്തു.  പ്രധാനമായും എല്ലാ വകുപ്പുകളിലും ഓരോ നോഡല്‍ ഓഫീസറെ നിയമിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനവും വനം വകുപ്പും സംയുക്തമായി അപകട സാഹചര്യത്തില്‍ ഉള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുക, ഒഴുക്ക് തടസപ്പെടുത്തുന്ന നീര്‍ച്ചാലുകള്‍, പുഴകള്‍, തോടുകള്‍, തുടങ്ങിയ ജലസ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുക എന്നീ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ജനങ്ങള്‍ രാത്രി കാലങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം. മഴ സമയത്ത് മരങ്ങളുടെ ചുവട്ടില്‍ വാഹനം നിര്‍ത്തി ഇടരുത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപകട സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
 ക്യാമ്പുകള്‍ തുറക്കേണ്ടണ്‍ി വന്നാല്‍ സ്‌കൂള്‍ ഒഴികെ ഉള്ള സ്ഥാപനങ്ങള്‍ കണ്ടെത്തണം.   ആവശ്യത്തിന്  ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു വയ്ക്കുകയും വേണം.  ഓരോ ക്യാമ്പിലും 2 ഉദ്യോഗസ്ഥരും 8 ക്യാമ്പിന് ഒരു സെക്ടര്‍ ഓഫീസര്‍ എന്ന നിലയ്ക്കും ഉദ്യോഗസ്ഥരെ നിയമിക്കും. ഡാം തുറക്കേണ്ടണ്‍ സാഹചര്യം വന്നാല്‍ 32 മണിക്കൂറിന് മുന്‍പ് അറിയിപ്പ് നല്‍കണം. കൂടാതെ ഇക്കാര്യം സമയാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  കളക്റ്ററെ അറിയിക്കണം.  യോഗത്തില്‍ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, ആര്‍.ഡി.ഒ എം.പി വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്സ്യ പൗലോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 കണ്‍ട്രോള്‍ റൂമുകളും ഫോണ്‍ നമ്പറും 

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു കളക്ട്രേറ്റിലും  താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍: 
കളക്ട്രേറ്റ് 04862 233111, 9383463036 
ടോള്‍ ഫ്രീ 1077, 
ഉടുമ്പഞ്ചോല 04868 232050, 
ഇടുക്കി  04862 235361,
ദേവികുളം 04865 264231, 
പീരുമേട് 04869 232077, 
തൊടുപുഴ 04862 222503.

പോലീസ് 

ജില്ലാ പോലീസ് സൂപ്രണ്‍് 04862 233006
ഡിവൈ എസ് പി കട്ടപ്പന 04868 272978
ഡിവൈ എസ് പി തൊടുപുഴ 04862 227472
ഡിവൈ എസ്  പി മൂന്നാര്‍ 04865 230382

ഫയര്‍ ആന്റ റെസ്‌ക്യൂ സ്റ്റേഷനുകള്‍

കട്ടപ്പന 04868 272300
തൊടുപുഴ 04862 222911
മൂന്നാര്‍ 04865 230290
ഇടുക്കി 04862 236100
 

date