Skip to main content
കുടുംബശ്രീ ജില്ലാ മിഷന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടിയുടെ ബ്ലോക്ക് വിഭവകേന്ദ്രം ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം  ചെയ്യുന്നു.

ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജ്ജനം കുടുംബശ്രീയുടെ ലക്ഷ്യം : ജില്ലാ കളക്ടര്‍

 
കുടുംബശ്രീയിലൂടെ ജില്ലയിലെ ഒട്ടനവധി പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നും പുതിയ സംരംഭങ്ങള്‍ വരുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാവുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍. ഇടുക്കിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടിയുടെ ബ്ലോക്ക് വിഭവകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സി.ഡി.എസ്സുകള്‍ വഴി മൂന്നാം ഘട്ടമായി  ലഭിച്ച 625467 രൂപയുടെ ചെക്ക്   കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി. ജി കളക്ടര്‍ക്കു കൈമാറി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 4298609 രുപയുടെ ചെക്ക്  ആണ് സംസ്ഥാനമിഷന്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. മരിയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സംരംഭക പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കാമെന്നും കരുത്തുറ്റ സ്ത്രീ സമൂഹം സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമെന്നും ഡോളി ജോസ് പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ സംരംഭ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പരിപാടി. സംസ്ഥാനത്തില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ജില്ലയിലെ ഇടുക്കി ബ്ലോക്കിലാണ് ആരംഭിക്കുന്നതെന്നും അടുത്ത നാല് വര്‍ഷം കൊണ്ട് 1779 സംരംഭങ്ങള്‍ തുടങ്ങാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഇടുക്കി ബ്ലോക്കിലെ 6 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരാണ് ഇതിന്റെ നടത്തിപ്പെന്നും എസ്.വി.ഇ.പി പദ്ധതിയുടെ കീഴിലുള്ള എല്ലാ സേവനങ്ങളും ഈ സെന്ററിലൂടെ ലഭ്യമാകുമെന്നും എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിരകുറുപ്പ് എം.പി പറഞ്ഞു. .
    യോഗത്തില്‍ മരിയപുരം ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സീമോന്‍, മരിയപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വിനു കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി. എ, ബ്ലോക്ക് നോഡല്‍ സൊസൈറ്റി  എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം ചെയര്‍പേഴ്സണ്‍ സനില വിജയന്‍, മരിയപുരം ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗ്രേസി ജോര്‍ജ്, എസ്.വി.ഇ.പി ജില്ലാ പ്രോഗ്രാം മാനേജര്‍ ആതിരകുറുപ്പ് എം.പി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂടാതെ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date