Skip to main content

ഒന്നാം സെമസ്റ്റർ പി.ജി.ക്ലാസ്സുകൾ മുൻ വർഷത്തേക്കാൾ 79 ദിവസം മുൻപ് ആരംഭിച്ചു

സംസ്ഥാനത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ എംഎ, എംഎസ്.സി, എംകോം ക്ലാസുകൾ തിങ്കളാഴ്ച (ജൂൺ 17) ആരംഭിച്ചു. സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 650 ആർട്‌സ് ആന്റ് സയൻസ് കോളേജുകളാണ് സംസ്ഥാനത്തുള്ളത്. കേരള സർവ്വകലാശാലയിൽ കഴിഞ്ഞവർഷം സെപ്റ്റംബർ നാലിനും 2017-18 ൽ സെപ്റ്റംബർ 27 നുമാണ് ഒന്നാം സെമസ്റ്റർ പി.ജി ക്ലാസുകൾ ആരംഭിച്ചത്. ഓരോ സെമസ്റ്ററും 90 പ്രവൃത്തിദിവസം പൂർത്തിയാക്കി സമയബന്ധിതമായി പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ബിരുദഫലം ഏപ്രിൽ 30 നകവും ബിരുദാനന്തര ബിരുദഫലം മേയ് 31 നകവും പ്രഖ്യാപിക്കുകയെന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എൻ.എക്സ്.1857/19

date