Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പും 
വീഡിയോ പ്രകാശനവും 19ന്‌
സ്ഥലംമാറി പോകുന്ന ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ 19ന്‌
യാത്രയയപ്പ് നല്‍കും. രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കണ്ണൂരിലെ വിനോദ സഞ്ചാര മേഖലയെ അടിസ്ഥാനമാക്കി ജില്ലാ കലക്ടര്‍ തയ്യാറാക്കിയ വീഡിയോയുടെ ്രപകാശനവും ചടങ്ങില്‍ നടക്കും. കലക്ടര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയില്‍ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അറിയിച്ചു.
പി എന്‍ സി/2018/2019

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം 19ന്‌
വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 19ന്‌കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന്  ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനാകും. മേയര്‍ ഇ പി ലത വായനാ സന്ദേശം നല്‍കും. സംസ്ഥാന സര്‍ക്കാര്‍, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി എന്‍ സി/2020/2019

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്
തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ എച്ച് ആര്‍ ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എം എസ് സി ഇലക്‌ട്രോണിക്‌സ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്. എസ് സി/എസ് ടി, ഒ ഇ സി കാര്‍ക്ക് ആനുകൂല്യം ലഭിക്കും.  ഇതിനു പുറമെ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലും സീറ്റ് ഒഴിവുണ്ട്.  ശനി/ഞായര്‍/അവധി ദിവസങ്ങളിലാണ് ക്ലാസ്.  എസ് എസ് എല്‍ സി യോഗ്യതയുള്ള താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0460 2206050, 8547005048.
പി എന്‍ സി/2021/2019

വിചാരണ മാറ്റി
ജില്ലയില്‍ ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടുള്ള ആര്‍ബിട്രേഷന്‍ ഹരജികളിന്‍ മേല്‍  ജൂണ്‍ 19 ന് വൈകിട്ട് മൂന്ന് മണിക്ക്  നടത്താന്‍ നിശ്ചയിച്ചിരുന്ന വിചാരണ മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി എന്‍ സി/2022/2019

ഏകദിന പരിശീലന പരിപാടി
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പുരോഗമന ക്ഷീര കര്‍ഷകര്‍ക്കായി ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  ജൂണ്‍ 20 ന് രാവിലെ 9.30 മുതല്‍ ജില്ലാ പൊലീസ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അന്‍സാരി തില്ലങ്കേരി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സുരക്ഷ വകുപ്പ് അസി.കമ്മീഷണര്‍ അലക്‌സ് കെ ഐസക്(എഫ് എസ് എസ് എ രജിസ്‌ട്രേഷനും ലൈസന്‍സും കുറ്റങ്ങളും അതിനുള്ള പിഴകളും), ആലക്കോട് സീനിയര്‍ ക്ഷീരവികസന ഓഫീസര്‍ എന്‍ രമേഷ് (ഭക്ഷ്യ സുരക്ഷാ നിയമവും ഫാം ലൈസന്‍സും) എന്നിവര്‍ നയിക്കുന്ന ക്ലാസുകളും നടക്കും.
പി എന്‍ സി/2023/2019

ധനസഹായത്തിന് അപേക്ഷിക്കാം
ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന  വിദ്യാകിരണം,  വിദ്യാജ്യോതി,  തുല്യതാ പരിക്ഷ എഴുതുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാകിരണം പദ്ധതിയിലേക്ക് 40 ശതമാനമോ അതില്‍ കുടുതലോ  ഭിന്നശേഷിയുള്ള മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം.  സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍  ഒന്നാം  ക്ലാസു  മുതല്‍  പ്രൊഫഷണല്‍   കോഴ്‌സുകള്‍  വരെ  പഠിക്കുന്ന മക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.
    സര്‍ക്കാര്‍/എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒമ്പതാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വരെ പഠിക്കുന്നവരും  40 ശതമാനമോ  അതില്‍  കൂടുതലോ ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, സ്‌ക്കുള്‍ യുണിഫോം എന്നിവ വാങ്ങുന്നതിനാണ്  വിദ്യാജ്യോതി പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്.
അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്(ഒരു ലക്ഷം രൂപ വരെ)/ബിപിഎല്‍ റേഷന്‍കാര്‍ഡ്, വികലാംഗ സര്‍ട്ടിഫിക്കറ്റ്, വികലാംഗ ഐഡി കാര്‍ഡ്, ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പും, സാധനങ്ങള്‍ വാങ്ങിയ റസീറ്റും ഹജരാക്കണം. ഫോണ്‍ : 0497 2712255. 
പി എന്‍ സി/2024/2019

അപേക്ഷ ക്ഷണിച്ചു
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം ഉല്‍പാദന മേഖലയിലും സേവന മേഖലയിലും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ എട്ടാം ക്ലാസ് യോഗ്യതയുള്ളവരും അതത് ജില്ലകളില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. ഉല്‍പാദന മേഖലയില്‍ 25 ലക്ഷവും സേവന മേഖലയില്‍ 10 ലക്ഷവും രൂപയാണ് പദ്ധതി ചെലവ്.  പൂര്‍ണമായും ബാങ്ക് വായ്പാധിഷ്ഠിത പദ്ധതിയായതിനാല്‍ സാധാരണ അപേക്ഷകന്‍ പദ്ധതി തുകയുടെ 10 ശതമാനവും ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ അഞ്ച് ശതമാനവും സ്വന്തമായി കണ്ടെത്തണം.  ഗ്രാമപ്രദേശങ്ങളില്‍ പദ്ധതി ചെലവിന്റെ 25 ശതമാനം മുതല്‍ 35 ശതമാനം വരെയും നഗര പ്രദേശങ്ങളില്‍ 15 ശതമാനം മുതല്‍ 25 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.  അപേക്ഷകള്‍ ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം ഓണ്‍ലൈനായി  www.kviconline.gov.in ലെ പി എം ഇ ജി പി പോര്‍ട്ടല്‍ മുഖേന ജൂലൈ അഞ്ചിനകം സമര്‍പ്പിക്കണം. വിദ്യാഭ്യാസ യോഗ്യതയും ആധാറും ഉള്‍പ്പെടുന്ന മറ്റ് രേഖകള്‍ സഹിതം തലശ്ശേരി, തളിപ്പറമ്പ, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും, ബ്ലോക്ക്, മുനിസിപ്പാലിറ്റി, നഗരസഭാ കാര്യാലയങ്ങളിലെ വ്യവസായ വികസന ഓഫീസിലും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം.  ഫോണ്‍:0490 2237820, 9633154556(തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ്), 0460 2202577, 9495415010(തളിപ്പറമ്പ താലൂക്ക് വ്യവസായ ഓഫീസ്), 0497 2765657, 9895443464(കണ്ണൂര്‍ താലൂക്ക് വ്യവസായ ഓഫീസ്), 0490 2700928, 9446735135(ജില്ലാ വ്യവസായ കേന്ദ്രം).
പി എന്‍ സി/2025/2019

ചൈല്‍ഡ് ലൈനില്‍ ഒഴിവ്
ചൈല്‍ഡ് ലൈനില്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍, ടീം മെമ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എം എസ് ഡബ്ല്യു, എം എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഡയറക്ടര്‍, തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന വിലാസത്തില്‍ അപേക്ഷ ജൂണ്‍ 21 ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. tsssjob4you@gmail.com ലേക്കും അപേക്ഷ അയക്കാം. ഫോണ്‍: 0497 2708474, 2706474.
പി എന്‍ സി/2026/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ.ഐ ടി ഐ യിലെ ഫിറ്റര്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 28 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0490 2364535.
പി എന്‍ സി/2027/2019

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍
സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലുള്ള കാന്റീനിന്റെ കൃത്യമായ നടത്തിപ്പിനും ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്നതിനും തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘങ്ങള്‍/കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 26 ന് വൈകിട്ട് നാല് മണി വരെ കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700645.
പി എന്‍ സി/2028/2019

ലേലം ചെയ്യും
കുടുംബകോടതിയുടെ അധീനതയിലുള്ള കെ എല്‍ 13 എം 3101 നമ്പര്‍ കാര്‍(2004 മോഡല്‍ അംബാസിഡര്‍) ജൂണ്‍ 28 ന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും.  ഫോണ്‍: 0497 2702073.
പി എന്‍ സി/2029/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് മട്ടന്നൂര്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം ലഭ്യമാക്കുന്നതിനായി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 28 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വികരിക്കും.  ഫോണ്‍: 0490 2471420.
പി എന്‍ സി/2030/2019

മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം
ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ ഭൂമിയിലെ അപകട സാധ്യതയുള്ള മരങ്ങളും ചില്ലകളും എത്രയും പെട്ടെന്ന് സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ ബാധ്യസ്ഥരായിരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
പി എന്‍ സി/2031/2019

മഴക്കാല രോഗപ്രതിരോധം;
സേവനങ്ങളുമായി ആയുര്‍വേദ വകുപ്പ്
ജില്ലയില്‍ മഴക്കാല രോഗ പ്രതിരോധത്തിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ആയുര്‍വേദ വകുപ്പ് സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എസ് ബിന്ദു അറിയിച്ചു. സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തുന്നതിന് നാഷണല്‍ ആയുഷ് മിഷന്റെ ഫണ്ടും ഭാരതീയ ചികിത്സാ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി  ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍, മേഖലാ കണ്‍വീനര്‍ എന്നിവരുടെ അടിയന്തര യോഗം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിളിച്ചുചേര്‍ത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.  ഭാരതീയ ചികിത്സാ വകുപ്പിന്റെ ഡിസ്‌പെന്‍സറികള്‍ വഴിയും ആശുപത്രികള്‍ വഴിയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനറെ ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 9497609565(ഡോ.എ വി സാജന്‍).
പി എന്‍ സി/2032/2019

വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അതിരകം, അതിരകം ഹോമിയോ, മയ്യാലപ്പീടിക, എടച്ചൊവ്വ കനാല്‍, എടച്ചൊവ്വ യു പി സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, മാടായിക്കാവ്, എരിപുരം, ഗവ.ഐ ടി ഐ, എം പി വുഡ് പരിസരം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പടുപാറ, വെള്ളിലോട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, വന്‍കുളത്ത് വയല്‍, ടൈഗര്‍മുക്ക്, തെരു, ഓലാടത്താഴെ, ഇ എസ് ഐ, മയിലാടത്തടം, വെള്ളുവപ്പാറ, പി ബി എന്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, ഏഴിമല ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 18) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും നാഷണല്‍ ഹൈവേയില്‍ എടാട്ട് മുതല്‍ ഏഴിലോട് ചക്ലിയ കോളനിവരെ യുള്ള ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
പി എന്‍ സി/2033/2019

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക്ക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 20 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് നാടുകാണിയിലുള്ള എ ടി ഡി സി സെന്ററില്‍ ഹാജരാകണം.  ഫോണ്‍: 0460 2226110, 9346394616.
പി എന്‍ സി/2034/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0497 2835183.
പി എന്‍ സി/2035/2019

കൂട് മത്സ്യകൃഷി പരിശീലനം
മത്സ്യ കര്‍ഷക വികസന ഏജന്‍സി ജൂണ്‍ 20 ന് രാവിലെ 10 മണിക്ക് ഓരുജല/ശുദ്ധജല കൂട് മത്സ്യകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0497-2732340.
പി എന്‍ സി/2036/2019

അധ്യാപക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കൈയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് എസ് ടി  ഇക്കണോമിക്സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ പി എസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉള്ളവരായിരിക്കണം. അപേക്ഷ വെള്ളപേപ്പറില്‍ തയ്യാറാക്കി ജൂണ്‍ 22 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0497 2700357, 0460 2203020.
പി എന്‍ സി/2037/2019 

ഗസ്റ്റ് അധ്യാപക നിയമനം
ചൊക്ലി ഗവ.കോളേജില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.  അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0490 2393985.
പി എന്‍ സി/2038/2019

അപേക്ഷ ക്ഷണിച്ചു
ഐ ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി ഡിറ്റിന്റെ ജില്ലയിലെ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിംഗ്, അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും.  ഫോണ്‍: 9947763222.
പി എന്‍ സി/2039/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ ഉപയോഗത്തിനായി മാസ വാടക അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 21 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0498 5236166.
പി എന്‍ സി/2040/2019

date