Skip to main content

യുവസംരംഭകത്വം വികസന ശില്പശാല

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസംരംഭകര്‍ക്കായി നടത്തുന്ന കീ സമ്മിറ്റ് 2018 ശില്പശാലയുടെ ലോഗോയും വെബ്‌സൈറ്റും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.  

18നും 40നുമിടയില്‍ പ്രായമുളള യുവതീ യുവാക്കളില്‍ നിന്ന് തെരഞ്ഞെ ടുക്കപ്പെടുന്നവര്‍ക്കാണ് ജനുവരി 17, 18 തീയതികളില്‍ ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിയുക.  സംസ്ഥാനത്തെ നവീനാശയങ്ങളുളള യുവാക്കള്‍ക്ക് സംരംഭക സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാനുളള പശ്ചാത്തലം ഒരുക്കുകയാണ്  ശില്പശാലയുടെ പ്രധാന ലക്ഷ്യം. 

ശില്പശാലയില്‍ വിദഗ്ധ അംഗങ്ങളുടെ ഒരു കൗണ്‍സില്‍ രൂപീകരിക്കുകയും,  പരിശീലനം ലഭിക്കുന്ന യുവതീ - യുവാക്കള്‍ക്ക് തുടര്‍ന്നും സംരംഭകത്വവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.  പങ്കെടുക്കാന്‍ താത്പര്യമുളള യുവതീ  -യുവാക്കള്‍ http://keysummit.org എന്ന വെബ്‌സൈറ്റ് മുഖേന ജനുവരി ഒന്നിന് മുമ്പ് അപേക്ഷ നല്‍കണം.  ഫോണ്‍: 7356357778.

നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, മെമ്പര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍, കീ സമ്മിറ്റ് 2018 കോ ഓര്‍ഡിനേറ്റര്‍ രവി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.5425/17

date