Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

 

2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളുടെ അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ തീര്‍പ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടന്നുവരുകയാണ്. ഈ ആധാരങ്ങള്‍ക്ക് അന്തിമ ഉത്തരവിലെ മുദ്രവിലയുടെ 30 ശതമാനം മാത്രം ഒടുക്കിയാല്‍ മതിയാകും. പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി റവന്യു റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരം ജില്ലാ രജിസ്ട്രാര്‍ ഓഫീസിലും അതത് സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0468 2223105.          (പിഎന്‍പി 1341/19)

date