Skip to main content

വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതി ജില്ലയില്‍ തുടങ്ങി

 

അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായവും കൗണ്‍സിലിംഗും നല്‍കിവരുന്ന സ്‌നേഹിതയുടെ വീട്ടില്‍ ഒരു ഡോക്ടര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  കുടുംബശ്രീ ജില്ലാമിഷന്റേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തിലാണ്  പദ്ധതി നടപ്പാക്കുന്നത്.  ജില്ലയിലെ എല്ലാ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിജിലന്റ് ഗ്രൂപ്പില്‍ നിന്നും രണ്ട് അംഗങ്ങള്‍ക്ക് വീതമാണ് പരിശീലനം നല്‍കുന്നത്. പരിശീലനം ലഭിച്ച അംഗങ്ങളുടെ നേത്യത്വത്തില്‍ അയല്‍ക്കൂട്ട കുടുംബത്തിലെ ഒരംഗത്തിന് വീതം പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ആദ്യപടിയായി 920 വാര്‍ഡുകളിലെ രണ്ട് അംഗങ്ങള്‍ വീതം 1840 അംഗങ്ങള്‍ക്കും 9947 അയല്‍ക്കൂട്ടങ്ങളിലെ  157475 അംഗങ്ങള്‍ക്ക് വാര്‍ഡ് തലത്തിലും പരിശീലനം നല്‍കി ജില്ലയിലെ എല്ലാ അയല്‍ക്കൂട്ട കുടുംബത്തിലും ഒരംഗത്തിനെ വീതം പ്രാഥമിക ചികിത്സയില്‍ അറിവുള്ളവരാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ബ്ലോക്ക് തലത്തില്‍ ലഭിക്കുന്ന പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ അയല്‍ക്കൂട്ട കുടുംബത്തിലും പ്രാഥമിക ചികിത്സയില്‍ അറിവ് ലഭിച്ച ഒരാള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തും. രണ്ടാംഘട്ടമായി ജില്ലയിലെ എല്ലാ കുടുംബങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.                  (പിഎന്‍പി 1343/19)

date