Skip to main content

ഭിന്നശേഷിപഠനത്തില്‍ ഗവേഷണത്തിന് ധനസഹായം

എല്‍.ബി.എസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള കുട്ടികളുടെ വിഷയത്തില്‍ ഗവേഷണം നടത്താന്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  ഗവേഷണതല്പരരായ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജ്, പോളിടെക്‌നിക്ക്, എന്നിവിടങ്ങളിലെ കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഗവേഷണത്തിന് തല്പരരായ നിശ്ചിതയോഗ്യതയുള്ള വ്യക്തികള്‍ക്കും സര്‍ക്കാര്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോളേജ്, ഇതര സര്‍ക്കാര്‍ കോളേജ് മുഖേന ധനസഹായത്തിന് അപേക്ഷിക്കാം.  കേരളത്തിലെ എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോളേജ്, ഇതര സര്‍ക്കാര്‍ കോളേജ്, എയ്ഡഡ് കോളേജ് എന്നിവയില്‍ ഈ വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും  ബി.ടെക്, പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി ജനുവരി 10 വരെയും പ്രോജക്ട് പ്രോപ്പോസലിന്റെ ഹാര്‍ഡ് കോപ്പി (അഞ്ച് സെറ്റ്) 15 വരെയും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസില്‍ സ്വീകരിക്കും.  വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cdskerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627.

പി.എന്‍.എക്‌സ്.5434/17

date