Skip to main content

ഓണത്തിന് വിളവെടുക്കാൻ റോസ് ഹൗസിൽ പച്ചക്കറി കൃഷി

സംസ്ഥാന പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ഓണത്തിനായി പച്ചക്കറി കൃഷിക്ക് തുടക്കമായി.  റോസ് ഹൗസ് വളപ്പിൽ വൈദ്യുത മന്ത്രി എം.എം. മണി പച്ചക്കറിത്തൈ നട്ട് കൃഷിക്ക് തുടക്കം കുറിച്ചു.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും തൈ നട്ടു.  ഓണത്തിന് വിളവെടുക്കാൻ ലക്ഷ്യമിട്ടാണ് വഴുതന, ചീര, വെണ്ട തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.  ഓണത്തിന് വിളവെടുക്കും.  കാർഷികോല്പാദന പ്രവർത്തനങ്ങളിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു.  ഒരിഞ്ചു ഭൂമി പോലും തരിശിടാതെ കൃഷി യോഗ്യമാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിൽ ഇതിലൂടെ പങ്കാളിയാകുകയാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.  സായി ഗ്രാമത്തിന്റെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തുന്നത്.
പി.എൻ.എക്സ്.1873/19
 

date