Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

ഭിന്നശേഷിക്കാര്‍ക്കായി  സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, മാതൃജ്യോതി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഭിന്നശേഷിക്കാരായവരുടെ മക്കള്‍ക്ക് ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠനത്തിന് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പദ്ധതിയാണ് വിദ്യാകിരണം.

വിദ്യാജ്യോതി പദ്ധതിയില്‍ ഒന്‍പതാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ധനസഹായം നല്‍കും. 

 തീവ്ര ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ/ നിയമപരമായി വിവാഹമോചനം നേടിയ/ ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍നിന്നും സഹായം ലഭ്യമാകാത്ത സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് സ്വാശ്രയ പദ്ധതിയില്‍ ഒറ്റത്തവണയായി  35,000 രൂപ  ധനസഹായം ലഭ്യമാകും. 
  കാഴ്ച വൈകല്യമുളള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്‍റെ സംരക്ഷണത്തിനും പരിചരണത്തിനും പ്രതിമാസം 2,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് മാതൃജ്യോതി.
         അപേക്ഷ ജൂലൈ 30 നകം നല്‍കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍:0481-2563980 ഇ-മെയില്‍  dsjoktm@gmail.com  

date