Skip to main content

കേരളോത്സവം; ലോഗോ എൻട്രികൾ ക്ഷണിച്ചു

യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചുവരുന്ന കേരളോത്സവത്തിന്റെ 2019 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. ജൂൺ 30 ന് വൈകിട്ട് അഞ്ചിന് മുൻപായി എൻട്രികൾ ലഭ്യമാക്കണം. എൻട്രികൾ അയയ്ക്കുന്ന കവറിന് മുകളിൽ കേരളോത്സവം-2019 ലോഗോ എന്ന് രേഖപ്പെടുത്തിയിരിക്കണം. വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം-43. ഫോൺ:0471-2733139, 2733777.  E-mail-ksywb@kerala.gov.in.    
പി.എൻ.എക്സ്.1884/19

date