Skip to main content

എറണാകുളം വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി 2019- 2020 വര്‍ഷം വാഹനം  കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 26-ന് ഉച്ചയ്ക്ക് ഒന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2260128.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി (അര്‍ബന്‍) രണ്ട് ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ 76-ാം അങ്കണവാടിയോട് ചേര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്ന ക്രഷിലേക്ക് കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഡിഡിപിഒ നിര്‍ദ്ദേശിക്കുന്നതു പ്രകാരം കുട്ടികളെ രാവിലെ ഏഴിന് ക്രഷില്‍ എത്തിക്കുന്നതിനും വൈകിട്ട് ആറിന് തിരികെ വീട്ടിലെത്തിക്കുന്നതിനുമായി ഒരു വര്‍ഷത്തേക്ക് അനുയോജയമായ അടച്ചുറപ്പുളള ഏഴ് വര്‍ഷത്തിലദികം പഴക്കമില്ലാത്തതും മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കര്‍ ഉളളതുമായ വാഹനം ലഭ്യമാക്കുന്നതിന് അഞ്ച് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളള വ്യക്തികളില നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത മാതൃകയിലുളള മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26 ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2663169.

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു പാസായ 18-25 പ്രായമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓട്ടോമൊബൈല്‍ മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനമാണ് പരിശീലനം നടത്തി ജോലി നല്‍കുന്നത്. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യവും, പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. പഠനം  ശരിയായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അംഗീകൃത മേഖലയില്‍ ജോലി ലഭിക്കും. 
ഓട്ടോ ഡയഗ്നോസിസ് ആന്റ് റിപ്പര്‍-ഒരു വര്‍ഷം(എസ്.എസ്.എല്‍.സി) ബേസിക് ഓട്ടോമോട്ടീവ് സര്‍വീസിങ് (ഫോര്‍ വീലര്‍ ആന്റ് ടു വീലര്‍) -എട്ട് മാസം (എസ്.എസ്.എല്‍.സി). ടിങ്കറിങ് ആന്റ് പെയിന്റിംഗ് -ആറ് മാസം (എസ്.എസ്.എല്‍.സി), ഡീലര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് -ആറ് മാസം (പ്ലസ് ടു).
താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ - 686669 വിലാസത്തില്‍ ജൂണ്‍ 25-ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

ദര്‍ഘാസ് ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കക്കൂസുകളിലും ഡ്രെയിനേജുകളിലും ഉണ്ടാകുന്ന ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പുനര്‍ലഘു ദര്‍ഘാസ് നോട്ടീസ് ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29-ന് രാവിലെ 11 വരെ.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ð വായനാ ദിനത്തോടനുബന്ധിച്ച്
വായനാ മത്സരം നടന്നു

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ð ജൂണ്‍ 19 വായനാ ദിനാചരണം നടത്തി.  നാലാം തരം, ഏഴാം തരം, പത്താം തരം, പ്ലസ് വണ്‍, പ്ലസ് ടു വിഭാഗത്തിലുള്ള പഠിതാക്കളും സാക്ഷരതാ പ്രവര്‍ത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ð പങ്കെടുത്തു.  വായനാദിനത്തോടനുബന്ധിച്ച് നടന്ന വായനാ ദിനാചരണവും വായനാ മത്സരവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷൈജ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി.ശ്രീദേവി, ജനറല്‍ð എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.ബി.ശ്രീകുമാര്‍, ബ്ലോക്ക് പ്രേരക്മാരായ കെ.ബി.ബിന്ദു, മിനി എന്നിവര്‍ പങ്കെടുത്തു.  

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കേരള ഹൈക്കോടതിയുടെ  ആവശ്യത്തിലേക്ക് ക്ലീനിംഗ് സാധനങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 28-ന് ഉച്ചയ്ക്ക് 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.

date