Skip to main content
പട്‌ള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന  ചടങ്ങില്‍ പഠനോപകരണങ്ങളുടെ വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍  ഹെഡ്മാസ്റ്റര്‍  കെ പ്രശാന്ത് സുന്ദര്‍ നല്‍കി നിര്‍വഹിക്കുന്നു.   മാലിന്യ പരിപാലനത്തില്‍ പുതുവിപ്ലവം തീര്‍ത്ത്

വായനാദിനചരണവും പഠനോപകരണ വിതരണവും

പട്‌ള ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ വായനാദിനചരണവും പഠനോപകരണ വിതരണവും നടത്തി. വായനയുടെയും സേവനത്തിന്റേയും മഹത്വം വിളംബരം ചെയ്യുന്നതായിരുന്നു പരിപാടി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ സി.എച്ച് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍  കെ പ്രശാന്ത് സുന്ദര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്,  സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി യു.പ്രദീപ് കുമാര്‍, അധ്യാപകരായ എ.പവിത്രന്‍, രാമചന്ദ്രന്‍ വേട്ടറാഡി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സന്നദ്ധ സംഘടന സ്‌കൂളിന് നല്‍കിയ പഠനോപകരണങ്ങളുടെ വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ നിര്‍വഹിച്ചു.

 

date