Skip to main content

ലോകായുക്ത  സിറ്റിംഗ് ഇന്നും നാളെയും (ജൂണ്‍ 20,21)

 

 

 

 

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജൂണ്‍ 20,21 തീയതികളില്‍ ലോകായുക്ത സിറ്റിംഗ് നടത്തും. 20 -ന്  ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിറ്റിങ് ആണ് നടക്കുക. നേരത്തെ  21-ന് കേള്‍ക്കാനിരുന്ന ഡിവിഷന്‍ ബെഞ്ചിനു കീഴിലെ കേസുകളും 20-ന് പരിഗണിക്കും. 

 

ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറിന്റെ സിംഗിള്‍ ബഞ്ച് സിറ്റിങ്  ജൂണ്‍ 21-ന് നടത്തും. നേരത്തെ 20-ന്  കേള്‍ക്കാനിരുന്ന സിംഗിള്‍ ബഞ്ചിന്റെ പരിഗണനയിലുള്ള കേസുകളും ജൂണ്‍ 21-ലേക്ക് മാറ്റിയിട്ടുണ്ട്.

 

നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സിറ്റിങില്‍ സ്വീകരിക്കും.

 

 

സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം 21 ന്

ഗവ.കോളേജ് തലശ്ശേരി, ചൊക്ലി യില്‍ 2019-20 അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം ജൂണ്‍ 21 ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  ഫോണ്‍ - 04902393985.

 

 

date