Skip to main content

പോളിടെക്‌നിക് പ്രവേശനം: ട്രയൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലേക്കുള്ള അഡ്മിഷന്റെ ട്രയൽ റാങ്ക് ലിസ്റ്റ്, ട്രയൽ സെലക്ഷൻ ലിസ്റ്റ്, ലാസ്റ്റ് ഇൻഡക്‌സ്/റാങ്ക് എന്നിവ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അവരുടെ റാങ്കും, സെലക്ഷനും വെബ്‌സൈറ്റിൽ പരിശോധിക്കാം. നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ മാറ്റാനോ പുനക്രമീകരിക്കാനോ പുതിയവ ചേർക്കാനോ താത്പര്യമുള്ളവർക്ക് ഓൺലൈൻ മുഖേനയോ, അടുത്തുള്ള സർക്കാർ/എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ നേരിട്ടോ ഓപ്ഷനുകളിൽ മാറ്റം വരുത്താം. ഈ വർഷം പുതുതായി അനുവദിച്ച ഏഴ് സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഗവൺമെന്റ് സീറ്റുകളിലേക്ക് താത്പര്യം ഉള്ളവർക്ക് ഓപ്ഷനുകൾ മാറ്റി നൽകാം. ജൂൺ 22വരെ പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കാനും ഓപ്ഷനുകൾ മാറ്റിക്കൊടുക്കാനുമുള്ള അവസരമുണ്ട്. ഓപ്ഷനുകൾ മാറ്റുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം അപേക്ഷകർക്കാണ്. റീഓപ്ഷൻ നൽകുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള സംശയം ഉള്ളവർ അടുത്തുള്ള പോളിടെക്‌നിക് ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെടണം. ഒന്നിൽ കൂടുതൽ തവണ ഓപ്ഷൻ നൽകിയാൽ അവസാനം നൽകിയ ഓപ്ഷനുകൾ ആയിരിക്കും സ്വീകരിക്കുക. അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റും ജൂൺ 24ന് പ്രസിദ്ധീകരിക്കുന്നതും സെലക്ഷൻ ലഭിച്ചവർക്ക് 26വരെ പ്രവേശനം നേടാം.
പി.എൻ.എക്സ്.1888/19

date