Post Category
കർഷക സംഗമം 22ന്
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച കർഷകരുടെ സംഗമവും കർഷക സെമിനാറും മന്ത്രിയുമായുളള മുഖാമുഖം പരിപാടിയും ജൂൺ 22ന് രാവിലെ 10.30ന് വി.ജെ.റ്റി ഹാളിൽ വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പ്ലാൻ പദ്ധതിയെക്കുറിച്ച് തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ പ്രകാശനം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവ്വഹിക്കും. വി.എസ്.ശിവകുമാർ എം.എൽ.എ, മേയർ അഡ്വ.വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്.1892/19
date
- Log in to post comments