Skip to main content

കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിലുണ്ടായിരുന്ന ക്ഷേമനിധി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഇതു പ്രകാരം 2017 ഒക്‌ടോബർ വരെ ക്ഷേമനിധി കുടിശ്ശിക വരുത്തിയിട്ടുളളവർക്ക് പലിശയിനത്തിൽ അടയ്ക്കാനുളള തുകയുടെ മൂന്നിൽ രണ്ട് ഭാഗം ഇളവോടെയും ലൈസൻസികൾ എല്ലാവരും തന്നെ മരണപ്പെട്ട സാഹചര്യമുണ്ടെങ്കിൽ 90 ശതമാനം പലിശയിളവോടെയും ക്ഷേമനിധി കുടിശ്ശിക അടച്ചു തീർക്കാം.
പി.എൻ.എക്സ്.1893/19
 

date