Skip to main content

ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഏജന്റുമാർക്കും വിൽപ്പനക്കാർക്കും പരിശീലനം

ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലയിലെ ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഏജന്റുമാർക്കും പരിശീലനം നൽകുന്നതിനായി 21ന് പഴയ ജില്ലാ ഭാഗ്യക്കുറി ഓഫീസിലും (പുളിമൂട്) 22ന് ആറ്റിങ്ങൽ ഭാഗ്യക്കുറി സബ് ഓഫീസിലും 26ന് നെയ്യാറ്റിൻകര ഭാഗ്യക്കുറി സബ് ഓഫീസിലും വൈകുന്നേരം മൂന്ന് മണിക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ഭാഗ്യക്കുറി ഏജന്റുമാരും വിൽപ്പനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് 0471-2325582.
പി.എൻ.എക്സ്.1895/19

date