Skip to main content

ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം 22-ന്

ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം 22-ന്

കൊച്ചി: ഞാറ്റുവേല ചന്ത സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 22-ന് രാവിലെ 10.30 ന് ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 22, 23, 24 തീയതികളില്‍ കാര്‍ഷിക വിപണന മേളയും ഉണ്ടാകും. കൃഷി വകുപ്പിന്റെ വിവിധ ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാല, വി.എഫ്.പി.സി.കെ, കൃഷി വിജ്ഞാന്‍കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയുളള വിത്തുകളും നടീല്‍ വസ്തുക്കളും ഞാറ്റുവേല ചന്തയില്‍ ലഭ്യമാകും. ചടങ്ങില്‍ എം.എല്‍.എ മാരായ ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പിളളില്‍, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.ജെ.മാക്‌സി, റോജി എം.ജോണ്‍, വി.പി.സജീന്ദ്രന്‍, വി.ഡി.സതീശന്‍, എം.സ്വരാജ്, പി.ടി.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പങ്കെടുക്കും.

date