Skip to main content

എം.ടെക് പ്രവേശനത്തിനുളള അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് 
കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് കോഴ്‌സിന്റെ 2019 - 2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായ പരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്‌സൈറ്റിലും അപേക്ഷ ഫോം           ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
വിശദ വിവരങ്ങള്‍ക്ക്: 0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്. പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: എറണാകുളം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെമിസ്ട്രി,             കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങള്‍ക്ക്  ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.  താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21-ന് രാവിലെ 10.30 ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 
ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് 
ഡിപ്ലോമ കോഴ്‌സ്:കെല്‍ട്രോണില്‍

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in           വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
വിശദവിവരങ്ങള്‍ക്ക് :0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.

 

 

എം.ടെക് പ്രവേശനത്തിനുളള അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

കൊച്ചി: മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള അവസാന തീയതി ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു. ട്യൂഷന്‍ ഫീസ്- 25000( സെമസ്റ്ററിന്) വിശദവിവരങ്ങളും പ്രോസ്‌പെക്ടസും www.dtekerala.gov.inwww.admissions.dtekerala.gov.inവെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

കേരളോത്സവത്തിന്റെ ലോഗോയ്ക്ക്
എന്‍ട്രികള്‍ ക്ഷണിച്ചു

കൊച്ചി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2019 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ജൂണ്‍ 30-ന് വൈകിട്ട് അഞ്ചിനു മുമ്പായി എന്‍ട്രികള്‍ ലഭിച്ചിരിക്കണം. എന്‍ട്രികള്‍ അയക്കുന്ന കവറിന് മുകളില്‍ കേരളോത്സവം 2019 ലോഗോ എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, കുടപ്പനകുന്ന്.പി.ഒ, തിരുവനന്തപുരം 43, വിലാസത്തില്‍ അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2733139, 2733777, ഇ-മെയില്‍ ksywb@kerala.gov.in 

date