Skip to main content

എറണാകുളം അറയിപ്പുകള്‍

അന്താരാഷ്ട്ര യോഗദിനം

അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.. കാലടി അദ്വൈതാശ്രമത്തിലെ മുതലക്കടവിലുള്ള ഓഡിറ്റോറിയത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  പി.ടി. പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: തുളസി യോഗത്തിൽ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനും പ്രമുഖ യോഗ ആചാര്യനുമായ ടി.പി. ജോർജ്ജ് യോഗദിന സന്ദേശം നൽകി. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വാലസ് പോൾ സ്വാഗതം പറഞ്ഞ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വത്സ സേവൂർ , ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. അയ്യപ്പൻ, കാലടി ഫാർമേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ തുടങ്ങിയ പ്രശസ്ത വ്യക്തികൾ സംസാരിച്ചു. തുടർന്ന് യോഗ പരിപാടികളും ഉണ്ടായിരുന്നു.

പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്
കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും സൗജന്യ പരിശീലനം

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സര പരീക്ഷകളില്‍ വിദ്യാര്‍ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനം നല്‍കുന്നു. മൂന്നു മാസത്തെ സൗജന്യ പരിശിലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്ന് വര്‍ഷ ഡിപ്ലോമ/എഞ്ചിനീയറിംഗ് എന്നിവയിലേതെങ്കിലും പാസായവര്‍ക്കും കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അവസരം ലഭിക്കും. പ്രായപരിധി 18 നും 26 നും മധ്യേ.
താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, അംബേദ്കര്‍ ഭവന്‍, മണ്ണന്തല.പി.ഒ, തിരുവനന്തപുരം - 695015 വിലാസത്തില്‍ ജൂണ്‍ 29 -ന് മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷിക്കണം. അപേക്ഷാ ഫോറം www.cybersri.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ cybersritraining@gmail.com വിലാസത്തില്‍ ഇ-മെയില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9947692219/8921412961.

വായനാദിനം
കൊച്ചി: ജൂണ്‍ 19 മുതð 25 വരെയുളള വായനാ വാരാഘോഷത്തിന്റെ ഭാഗമായി വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്തും സാക്ഷരതാമിഷനും സംയുക്തമായി  ജൂണ്‍ 24-ന് രാവിലെ 11 മണിക്ക് ബ്‌ളോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ð  വായനാദിനം ആചരിക്കുന്നു. വായനാദിനം വൈപ്പിന്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷിയുടെ അദ്ധ്യക്ഷതയില്‍ð കേന്ദ്ര സാഹിത്യ പുരസ്‌കാര ജേതാവ് സിപ്പി പളളിപ്പുറം ഉദ്ഘാടനം നിര്‍വ്വഹിക്കും.

date