Skip to main content

ദുരന്ത നിവാരണ ഏകദിന ശില്പശാല പരമ്പരക്ക് തുടക്കമായി

ആലപ്പുഴ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും യു എൻ ഡി പിയും എ ട്രീ സി.ഈ.ആർ. സി. (അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് എൻവിയോൺമെൻറ് കമ്മ്യൂണിറ്റി എൻവയോൺമെന്റ് റിസോഴ്‌സ് സെൻറർ) സംയുകതമായി ദുരന്ത നിവാരണവും ബന്ധപ്പെട്ട വിഷയങ്ങളിലും നടത്തുന്ന ഏകദിന ശില്പശാല പരമ്പരക്ക് തുടക്കമായി.

ആലപ്പുഴയിലെ നാല് വിദ്യാഭ്യാസജില്ലകളിലും നടത്താനിരിക്കുന്ന ഏകദിന ശില്പശാലയുടെ ആദ്യ ഘട്ടം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുവേണ്ടി മങ്കൊമ്പ് ഹോട്ടൽ ബ്രുക് ഷോറിൽ നടത്തി.  കുട്ടനാട് തഹസിൽദാർ നവീൻ ബാബു ഉദ്ഘാടനം ചെയ്തു. യു എൻ ഡി പി ജില്ലാ പ്രൊജക്റ്റ് ഓഫീസർ ശരത് കുമാർ, എ ട്രീ പ്രോഗ്രാം ഓഫീസർ മനീജ മുരളി എന്നിവർ  എന്നിവർ സംസാരിച്ചു. ദുരന്തനിവാരണം, അഗ്‌നി സുരക്ഷ, എമർജൻസി മെഡിക്കൽ ഫസ്റ്റ് എയ്ഡ് എന്നീ വിഷയങ്ങളിൽ വിദഗ്ധർ പരിശീലന ക്ലാസുകൾ നടത്തി.

വനിതാ കമ്മീഷനിൽ  ഡെപ്യൂട്ടേഷൻ നിയമനം

ആലപ്പുഴ: കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി.ക്ലാർക്ക്, ഒരു അസിസ്റ്റന്റ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നി്ന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ ജൂൺ 29നകം ലഭിക്കേണ്ടതാണ്. 

 

date