Skip to main content

ജില്ലയില്‍ ഇന്നുകൂടി മഞ്ഞ അലേര്‍ട്ട് (ജൂണ്‍ 23)

 

ജില്ലയില്‍ ഇന്നുകൂടി ശക്തമായ മഴയക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് 26 വരെയുള്ള ദിവസങ്ങളില്‍ നേരിയ മഴക്ക് മാത്രമാണ് സാധ്യതയുള്ളതെന്നും  (പച്ച അലേര്‍ട്ട് ) കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
  മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി വീട് നഷ്ടപ്പെടുകയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന  എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം.

 

date