Skip to main content

ഐ.ടി.ഐകളില്‍ സ്‌പോട്‌സ് ക്വാട്ട പ്രവേശനം

ജില്ലയിലെ ഐ.ടി.ഐ കളില്‍ കായിക താരങ്ങള്‍ക്കായി  സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍   2017  ഏപ്രില്‍ ഒന്ന് മുതല്‍  2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍  ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍  ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം.
    താല്‍പര്യമുള്ളവര്‍ അപേക്ഷയുടെ  വലതു ഭാഗത്ത് മുകളില്‍ സ്‌പോര്‍ട്‌സ് 'ക്വാട്ട' എന്ന് രേഖപ്പെടുത്തി അതത് ഐ.ടി.ഐ കളില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷയുടെ ഫോട്ടോ കോപ്പി, വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്‌സില്‍  പ്രാവീണ്യം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവയുടെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നല്‍കണം.
    ഐ.ടി.ഐ കളില്‍ അപേക്ഷ, സ്വീകരിക്കുന്ന അവസാന തീയ്യതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതിയും.

 

date