Skip to main content

അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍  ഇംഗ്ലീഷ് അതിഥി അധ്യാപക ഒഴിവുണ്ട്.  യോഗ്യത എം.എ ഇംഗ്ലീഷ്, നെറ്റ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂണ്‍ 25ന് ഉച്ചക്ക് രണ്ടിന് കൂടിക്കാഴ്ചക്ക് കോളേജില്‍ എത്തണം.  നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ അല്ലാത്തവരെയും പരിഗണിക്കക്കും.  
തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂണ്‍ 27ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക്  കോളേജില്‍ എത്തണം.  

 

date