Skip to main content

മുഴുവന്‍ സ്കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഈ വര്‍ഷം പൂര്‍ത്തിയാക്കും

ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് വെച്ച് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ പതിനഞ്ച് സ്കൂളുകളും മൂന്ന് കോടി രൂപയുടെ 9 സ്കൂളുകളുമാണ് ആദ്യ രണ്ടു ഘട്ടങ്ങളിലായി എറണാകുളം ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍  വാഴക്കുളം, ചെറുവത്തൂര്‍ സ്കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ‍ മാസം തന്നെ പൂര്‍ത്തിയാവും. കൊങ്ങരപ്പള്ളി, തൃപ്പുണ്ണിത്തുറ, നായത്തോട്, ഞാറയ്ക്കല്‍, ഇളമക്കര ഇവ സെപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. തൃപ്പുണ്ണിത്തുറ, ഫോര്‍ട്ട് കൊച്ചി, ഇടപ്പള്ളി, പെഴക്കാപ്പിള്ളി, പിറവം, പെരുമ്പാവൂര്‍, ചെങ്ങമനാട്, ചെല്ലാനം, ചേന്തമംഗലം സ്കൂളുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിയാണ് തുടങ്ങിയത്. മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്കൂളുകളില്‍  കുന്നുകര, കടയിരിപ്പ്  സ്കൂളുകള്‍‍ ജൂലൈ കൈതാരം സ്കൂള്‍ ഡിസംബറിലും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പല്ലാരിമംഗലം, കല്ലില്‍, കുട്ടമശ്ശേരി, വെണ്ണല സ്കൂളുകള്‍ റീ ടെണ്ടര്‍ ചെയ്തിട്ടുണ്ട്.  ജൂണ്‍ 25-നാണ് അവസാന തീയതി. ചൊവ്വര സ്കൂളിന്റെ ഡി.പി.ആര്‍ പുതുക്കേണ്ടതുണ്ട്.  ഗവ. ഗേള്‍സ് എച്ച്.എസ്.എസ് എറണാകുളം സ്കൂള്‍‍ ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. മുഴുവന്‍ സ്കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍കെ. അൻവര്‍ സാദത്ത് അറിയിച്ചു.  സ്കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി www.kite.kerala.gov.in ല്‍ ലഭ്യമാണ്

date