Skip to main content

എൻ.സി.സിയിൽ വനിതാ കേഡറ്റ് അഡ്മിനിസ്‌ട്രേറ്റർ

എൻ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ്വ എൻ.സി.സി വനിത കേഡറ്റുകളെ  കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നു. ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം എൻ.സി.സി ഡയറക്ടറേറ്റ് (കെ&എൽ) സംസ്ഥാന വിഭാഗം, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  www.keralancc.org,  0471-2721278.
പി.എൻ.എക്സ്.1986/19

date