Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധ്യാപക നിയമനം
തലശ്ശേരി ഗവ.കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു.  ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത.  നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവരെയും പരിഗണിക്കും.   അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0490 2393985.
പി എന്‍ സി/2156/2019 

തേക്കിന്‍ തടികളും തൈകളും വില്‍പനക്ക്
കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനു കീഴില്‍ കണ്ടോത്ത്, പെരുവ എന്നീ നഴ്‌സറികളില്‍ ഉല്‍പാദിപ്പിച്ച തേക്ക് തടികളും കയരളം നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച ഒരു വര്‍ഷം പ്രായമായ തേക്ക്, ഈട്ടി എന്നിവയുടെ തൈകളും വില്‍പനക്ക് തയ്യാറായിട്ടുണ്ട്.  ആവശ്യമുള്ളവര്‍ 8547603826, 8547603828, 8547603829, 8547603832 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പി എന്‍ സി/2157/2019 

ഐ ടി ഐ പ്രവേശനം
പിണറായി ഗവ.ഐ ടി ഐ യില്‍ എന്‍ സി വി ടി കോഴ്‌സുകളായ ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 29.  ഫോണ്‍: 0490 2384160.
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ മെട്രിക്, നോണ്‍ മെട്രിക് കോഴ്‌സുകള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും  https://det.kerala.gov.in ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂണ്‍ 29.  ഫോണ്‍: 0497 2835183.
പി എന്‍ സി/2158/2019 

പ്രളയ പുനരധിവാസം; സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കുന്നു
പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച വ്യക്തികളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കുന്നു.  ഇന്റര്‍നെറ്റ് കണക്ഷനുള്ള സ്മാര്‍ട്ട് ഫോണ്‍, ടു വീലര്‍ എന്നിവയുള്ളവര്‍ ഇന്ന് (ജൂണ്‍ 26) രാവിലെ 10.30 ന് കലക്ടറേറ്റിലുള്ള ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍  രേഖകള്‍ സഹിതം ഹാജരാകണം.  വോളണ്ടിയര്‍മാര്‍ക്ക് ദിനബത്തയിനത്തില്‍ 400 രൂപയും വീടൊന്നിന് 25 രൂപ നിരക്കിലും ലഭിക്കും.  ഭവന നിര്‍മാണ പുരോഗതി നിരീക്ഷിക്കുന്നതിനും ധനസഹായ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ സംവിധാനം.  ഫോണ്‍: 0497 2700143.
പി എന്‍ സി/2159/2019 

വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ജൂണ്‍ 28, 29 തീയതികളില്‍ കണ്ണൂരില്‍ സിറ്റിംഗ് നടത്തും.  രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ പങ്കെടുക്കും.
പി എന്‍ സി/2160/2019 

വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തണ്ടപ്പുറം, തെരിയേരി, മീന്‍കടവ്, എടവച്ചാല്‍, കരിമ്പുംകര, വില്ലേജ് മുക്ക് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാഴക്കാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയുര്‍വേദ കോളേജ്, അലക്യംപാലം,  വിളയാങ്കോട്, പെരിയാട്ട് ഈസ്റ്റ്, പിലാത്തറ ന്യൂ ഇന്ത്യ ഹോട്ടല്‍ പരിസരം, മേക്കോണ്‍ പരിസരം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 26) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂക്കോത്ത് നട, തൃഛംബരം, പാലക്കുളങ്ങര, കാക്കാഞ്ചല്‍, ഏഴാംമൈല്‍, വടക്കാഞ്ചേരി, ചെപ്പനൂല്‍, പടുവഴം, കുറ്റിക്കോല്‍, എലത്താളം വയല്‍, നേതാജി ഹൗസിംഗ് കോളനി ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, കോട്ടന്‍സ് റോഡ്, സ്റ്റേഷന്‍ റോഡ്, ബി ടി ഡബ്ല്യു, ലിജിമ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 26) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2161/2019 

ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2162/2019 

വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം;
 ബോധവല്‍ക്കരണ സെമിനാര്‍ നടത്തും
വയോജനങ്ങള്‍ക്കെതിരെ അതിക്രമങ്ങളും അവഗണനയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാറും വാഹനപ്രചരണ ജാഥയും സംഘടിപ്പിക്കുന്നു. നാളെ(ജൂണ്‍ 26) രാവിലെ 10 മണിക്ക് കാല്‍ടെക്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന വാഹന പ്രചരണ ജാഥ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും. 28 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
പി എന്‍ സി/2163/2019 

അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ രണ്ട് മാസത്തെ ഡ്രസ് ഡിസൈനിംഗ്/ടെയ്‌റലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം.  താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡ്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ജൂലൈ 10 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിലാസം: അസിസ്റ്റന്റ് ഡയറക്ടര്‍, പവര്‍ലൂം സര്‍വീസ് സെന്റര്‍, മരക്കാര്‍കണ്ടി, പി ഒ സിറ്റി, കണ്ണൂര്‍.  ഫോണ്‍:0497 2734950.
പി എന്‍ സി/2164/2019 

പത്രപ്രവര്‍ത്തക പെന്‍ഷന്‍ അംശദായം 500 രൂപയാക്കി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയുടെ അംശദായം പ്രതിമാസം 500 രൂപയാക്കി.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പത്രപ്രവര്‍ത്തക പെന്‍ഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.  2019 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് ബാധകമാണ്.  നേരത്തെ അംശദായം അടച്ചവര്‍ ഈ കാലയളവിലെ വര്‍ധനവ് അടക്കണം. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്കിന് ഈടാക്കുന്ന തുക 200 രൂപയായും നിശ്ചയിച്ചു.
പി എന്‍ സി/2165/2019

ലൈബ്രറി ഇന്റേണ്‍സ് നിയമനം
തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ലൈബ്രറിയില്‍ ഇന്റേണിനെ നിയമിക്കുന്നു.   ലൈബ്രറി സയന്‍സ് ബിരുദമാണ് യോഗ്യത.  എം എല്‍ ഐ സി യും പ്രവൃത്തി പരിചയവും അഭികാമ്യം.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 29 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 0490 2346027.
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ലൈബ്രറി ഇന്റേണ്‍സിനെ നിയമിക്കുന്നതിനായി ജൂലൈ ആറിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ചേമ്പറില്‍ അഭിമുഖം നടത്തുന്നു.  ബി എല്‍ ഐ എസ് ബിരുദമാണ് യോഗ്യത.  എം എല്‍ ഐ എസ്, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.   ഫോണ്‍: 0467-2241345.
പി എന്‍ സി/2166/2019     

റീ ടെണ്ടര്‍
ഇരിക്കൂര്‍ അഡീഷണല്‍ ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യത്തിലേക്ക്  ടാക്‌സി പെര്‍മിറ്റുള്ള ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത വാഹനം വാടകക്ക് ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.   ജൂലൈ രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0460 2257202.
തളിപ്പറമ്പ് അഡീഷണല്‍ - 2 ഐ സി ഡി എസ് ഓഫീസിന്റെ ആവശ്യത്തിലേക്ക് വാടകക്ക് ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍  ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.   ജൂലൈ രണ്ടിന് ഉച്ചക്ക് ഒരു മണി വരെ ദര്‍ഘാസ് സ്വീകരിക്കും.  ഫോണ്‍: 0460 2255128.
പി എന്‍ സി/2167/2019 

date