Skip to main content

സി.ഇ.ടിയിൽ അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (സി.ഇ.ടി) സിവിൽ എൻജിനീയറിംഗ് വിഭാഗം, സാനിട്ടറി കെമിസ്ട്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്.  60 ശതമാനം മാർക്കോടെ എം.എസ്‌സി ബയോകെമിസ്ട്രി പാസ്സായവർക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവർ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ജൂലൈ ഒന്നിന് രാവിലെ 10ന് സിവിൽ വിഭാഗം മേധാവിയുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.  ഇ-മെയിൽ:  kl01arch@cet.ac.in.  ഫോൺ: 9447893024.
പി.എൻ.എക്സ്.1996/19

date