Skip to main content

സൗദി അറേബ്യയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷ്യനെ തിരഞ്ഞെടുക്കുന്നു

സൗദി അറേബ്യയിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് ബയോ മെഡിക്കൽ ടെക്‌നീഷന്റെ ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നു.  പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം gcc@odepc.in  എന്ന ഇ-മെയിലിലേക്ക് ജൂൺ 27നകം അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.

പി.എൻ.എക്സ്.2000/19

 

date