Skip to main content
ഡി കെ ചൗട്ട അനുസ്മരണ യോഗത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ്  സംസാരിക്കുന്നു.

ഡി.കെ ചൗട്ട അനുസ്മരണ യോഗം 

കവിയും നാടകകൃത്തുമായ ഡോ.ഡി.കെ ചൗട്ടയുടെ വിയോഗത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കമ്മിറ്റിയുടെയും കേരള തുളു അക്കാദമിയുടെയും നേതൃത്വത്തില്‍ രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ വസതിയില്‍ അനുശോചന യോഗം ചേര്‍ന്നു. തുളുനാടിന്റെ ജനകീയ നിലനില്‍പ്പിന്റെ സങ്കേതമായിരുന്നു ഡി.കെ ചൗട്ടയെന്നും മഞ്ചേശ്വരത്തിന്റെ സമഗ്രമായ അഭിവൃദ്ധിക്ക് അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ്  അഭിപ്രായപ്പെട്ടു. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍ അധ്യക്ഷനായി. എ ഇ ഒ ദിനേശ്, കന്നഡ സാഹിത്യപരിഷത്ത് കേരളാ യൂണിറ്റ് പ്രസിഡന്റ് എസ് വി ഭട്ട് ,വി വി രാജന്‍, ഹരിശ്ചന്ദ്ര മഞ്ചേശ്വര്‍, സതീഷ് അടപ്പ, രവീശ തന്ത്രി കുണ്ടാര്‍, രാധാകൃഷ്ണ ഉളിയത്തടുക്ക,ഹുസൈന്‍ മാസ്റ്റര്‍, ബഷീര്‍ കനില തുടങ്ങിയവര്‍ പങ്കെടുത്തു. കെ ആര്‍ ജയാനന്ദ സ്വാഗതവും ഡോ. കെ കമലാക്ഷ നന്ദിയും പറഞ്ഞു.

 

date