Skip to main content
തൊടുപുഴയില്‍ വായനപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടിയുടെ സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

കഥയും കവിതയും നിറഞ്ഞ സദസില്‍  വായനപക്ഷാചരണത്തിനു സമാപനം

 

ഇന്‍ഫര്‍മേഷന്‍  പബ്ലിക്  റിലേഷന്‍സ് വകുപ്പ് , വിദ്യാഭ്യാസവകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ്, എന്നിവയുടെ സഹകരണത്തോടെ  രണ്ടാഴ്ചയായി നടന്നു വന്നിരുന്ന   വായനപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടിക്ക് സമാപനം. തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി അംഗം എസ്.ജി ഗോപിനാഥ് അധ്യക്ഷനായിരുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ കുമാര്‍ കെ മുടവൂര്‍ മുഖ്യപ്രഭാഷണം നടത്തി. വായനയുടെയും വായിച്ചു വളരുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് ജെസ്സി ആന്റണി ഉദ്ഘാടനവേളയില്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ എത്തിയ എ.പി.ജെ അബ്ദുല്‍ കലാം സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കഥകള്‍ പറഞ്ഞും നാടന്‍ പാട്ടുകളും കവിതകളും ആലപിച്ചും യോഗത്തില്‍ സംസാരിച്ച പ്രമുഖര്‍ കുട്ടികളെ ആവേശത്തിലാക്കി.
 കഴിഞ്ഞ രണ്ടാഴ്ചയായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വായനശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിവിധ പരിപാടികളോടെ വായനപക്ഷാചരണം നടത്തിവരുകയായിരുന്നു. സമ്മേളനത്തില്‍ ഉപന്യാസം, പ്രശ്നോത്തരി മത്സരവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കററ്റും സമ്മാന വിതരണവും നിര്‍വഹിച്ചു. കൂടാതെ എപിജെ അബ്ദുല്‍ കലാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കിയ പോക്കറ്റ് ഡിക്ഷണറിയുടെ വിതരണം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍ നിര്‍വഹിച്ചു.
 ചടങ്ങില്‍ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ഇടുക്കി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ  ബിനുമോന്‍,  തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അപ്പുണ്ണി, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, ഇടുക്കി ഡയറ്റ് സീനിയര്‍ ലക്ചറര്‍ മുഹമ്മദ് ഇഖ്ബാല്‍, എപിജെ അബ്ദുല്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു.എന്‍.  പ്രകാശ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ ബിജു എന്നിവരും സംസാരിച്ചു.

date